HOME
DETAILS
MAL
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
backup
April 26 2021 | 01:04 AM
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാല് കോടി എഴുപത്തി ഒന്നര ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലധികം പേര് രോഗമുക്തി നേടി. 207 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 100,29,38,540 ഡോസ് പ്രതിരോധ വാക്സിന് നല്‍കിയിട്ടുണ്ട്.
പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നര ലക്ഷത്തോട് അടുത്ത ഇന്ത്യയിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. ഇന്ത്യയുടെ അവസ്ഥയില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. വൈറസിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ വിനാശകരമായ ഓര്‍മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ് അഥാനോം ചൂണ്ടിക്കാട്ടിയിരുന്നു.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു.എസില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 5.85 ലക്ഷമായും ഉയര്‍ന്നു. ഇപ്പോള്‍ ശരാശരി അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് 70,000 ത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാല്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 3.89 ലക്ഷമായും ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."