കെ.വി തോമസിനെ എന്‍.സി.പിയിലേക്ക് സ്വാഗതം ചെയ്ത് പി.സി ചാക്കോ
തിരുവനന്തപുരം:സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നടപടിയെടുക്കാനിരിക്കെ കെ.വി തോമസിനെ എന്‍.സി.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യത്തെ സംഭവമാണെന്നും കെ വി തോമസിനെതിരെ നടപടിയെടുക്കുന്നത് തെറ്റാണെന്നും പി സി ചാക്കോ പറഞ്ഞു. തിരുത്തേണ്ട ഹൈക്കമാന്‍ഡ് എല്ലാം അംഗീകരിക്കുന്നുവെന്നും പി സി ചാക്കോ വിമര്‍ശിച്ചു.
കെ.പി.സി.സി അധ്യക്ഷന്‍ സുധാകരന്റെ പരാതിയില്‍ അച്ചടക്ക സമിതി കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കകം തന്നെ മറുപടി നല്‍കുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു.
അതേസമയം കെ.വി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയായ നടപടിയല്ല. വിഷയത്തിന്റെ ഗൗരവവും വ്യാപ്തിയും എഐസിസിയെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."