HOME
DETAILS
MAL
തമിഴ്നാടും ഓക്സിജന്‍ ക്ഷാമത്തിലേക്കെന്ന് മുഖ്യമന്ത്രി പളനിസ്വാമി
backup
April 26 2021 | 01:04 AM
ചെന്നൈ: തമിഴ്നാട് ഓക്സിജന്‍ ക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്നും തമിഴ്നാട്ടിലെ ഓക്സിജന്‍ പ്ലാന്റുകളില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്കും തെലങ്കാനയിലേക്കും ഓക്സിജന്‍ കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. തമിഴ്നാട്ടില്‍ ഓക്സിജന്‍ വേണ്ട രോഗികളുടെ എണ്ണം കൂടി വരികയാണ്.
450 മെട്രിക് ടണ്‍ ഓക്സിജന്‍ വേണ്ട സാഹചര്യത്തിലേക്കാണ് തമിഴ്നാട് നീങ്ങുന്നത്. തമിഴ്നാട്ടിലെ പ്ലാന്റുകളുടെ ഉദ്പാദന ശേഷി വെറും 400 മെട്രിക് ടണ്‍ മാത്രമാണെന്നും കത്തില്‍ പറയുന്നു. ഇതില്‍ നിന്ന് എണ്‍പത് മെട്രിക് ടണ്‍ ഓക്സിജനാണ് ആന്ധ്രയിലേക്കും തെലങ്കാനയിലേക്കും കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ കൊവിഡ് തരംഗത്തില്‍ പരമാവധി സജീവ കേസുകളുടെ എണ്ണം 58,000 ആയിരുന്നെങ്കില്‍ ഇത്തവണ അത് ഒരു ലക്ഷത്തിന് മുകളിലാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."