പിണറായി അടക്കമുള്ളവര്‍ അറിയാതെ കണ്ണൂരില്‍ ഒരു കൊലപാതകവും നടന്നിട്ടില്ല, സി.പി.എം നേരിട്ട് നടത്തിയ കൊലയാണ് ഷുഹൈബിന്റേതെന്നും കെ.സുധാകരന്‍
തിരുവനന്തപുരം: സി.പി.എം നേരിട്ട് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതറിയാന്‍ അകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അറിയാതെ ഒരു കൊലപാതകവും കണ്ണൂരില്‍ നടന്നിട്ടില്ല. ഇക്കാര്യം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞവരാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ആകാശ് തില്ലങ്കേരി ഇതിന്റെ അവസാനത്തെ ഇരയാണ്. സി.പി.എമ്മിന് വേണ്ടി കൊലപാതകം നടത്തി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് സന്തോഷകരമായ കാര്യമാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കണ്ണൂര്‍ ജില്ലയിലെ കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി നയം ഉണ്ട്', സുധാകരന്‍ ആരോപിച്ചു.
സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവ് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനങ്ങള്‍ക്കെതിരെ രാപകല്‍ സമരം ഉള്‍പ്പടെ നടത്തി. ഇനിയും സമരം ഉണ്ടാകും. കെ.മുരളീധരന്‍ തനിക്ക് രാഷ്ട്രീയ എതിരാളിയല്ലെന്നും കെ.സുധാകരന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."