കൊവിഡില്‍ സര്‍വകക്ഷിയോഗം ഇന്ന്: കടുത്ത തീരുമാനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം; സ്വന്തം നിലക്ക് വാക്സിന്‍ വാങ്ങാന്‍ നടപടി ഈ ആഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ള വാക്സിന്‍ തീരാറായ സ്ഥിതിക്ക് ഉടനെ വാക്സിനെത്തിയില്ലെങ്കില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള കാഴ്ച കേരളത്തിലും കാണാം. പ്രാണവായുവിനായുള്ള നിലവിളി കേരളത്തിലുയരാതിരിക്കാന്‍ സ്വന്തം നിലക്ക് വാക്സിന്‍ വാങ്ങാന്‍ ഈ ആഴ്ച തന്നെ നടപടി എടുക്കും. സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 330693 ഡോസ് വാക്‌സീനാണ് സ്റ്റോക്കുള്ളത്. ഒരു ദിവസം നിശ്ചിത എണ്ണം ക്രമീകരിച്ച് നല്‍കിയാല്‍ പോലും പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രം.
വ്യാഴാഴ്ച മുതല്‍ എങ്ങനെ വാക്സിനേഷന്‍ നടത്തുമെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പനിറിയില്ല.
അതേ സമയം കൊവിഡ് വ്യാപനം തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും വാക്‌സീന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. നടപടി കര്‍ക്കശമാക്കയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നതുതന്നെയാണവസ്ഥ. വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തണോ, പൊതു ഇടങ്ങളിലെയും ആരാധനാലയങ്ങളിലേയും നിയന്ത്രണം കര്‍ശനമാക്കണോ തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിക്കും. വാക്‌സീന്‍ വിലയ്ക്ക് വാങ്ങുന്നതിലും 18 വയസിനും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിനേഷന്‍ സ്വകാര്യ മേഖല വഴി ആക്കാനുള്ള കേന്ദ്ര തീരുമാനത്തിലും എന്ത് നടപടി സ്വീകരിക്കണമെന്നത് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിതല ഉന്നതതലയോഗവും ഇന്ന് ചേരും.
ഇക്കഴിഞ്ഞ 19ാം തിയതിയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയത്. ഏഴ് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിനു മുകളിലെത്തി. കൊവിഡ് അതിതീവ്ര വ്യാപനം തുടരുമ്പോഴാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യോഗത്തില്‍ ചര്‍ച്ചയാകും. എന്നാല്‍ ലോക്ക് ഡൗണിനോട് രാഷ്ട്രീയപാര്‍ട്ടികള്‍ യോജിക്കുന്നില്ല. ആരാധനാലയങ്ങള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ കര്‍ക്കശമായി നിയന്ത്രിക്കാനുള്ള തീരുമാനം ഉണ്ടാകും.
ജില്ലകളില്‍ വാക്സിനേഷന്‍ ക്യാംപുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെയുള്ള രജിസ്ട്രേഷന്‍ പൂര്‍ണമായിട്ടുണ്ട്. ഇനി വാക്സീന്‍ എത്തുന്ന മുറയ്ക്കുമാത്രമേ പുതിയ രജിസ്ട്രേഷന്‍ തുടങ്ങാന്‍ കഴയുവെന്ന സ്ഥിതിയാണ്. ഈ അവസരത്തിലാണ് പണം മുടക്കി വാക്സീന്‍ വാങ്ങാനുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."