HOME
DETAILS

ത്രിപുരയില്‍ കനത്ത പോളിങ്, ജനവിധി മാര്‍ച്ച് രണ്ടിന്

  
backup
February 16 2023 | 16:02 PM

heavy-polling-in-tripura-verdict-on-march-2

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. ഇതുവരെ 81 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ത്രികോണ പോരാട്ടമാണ് നടന്നത്. അവസാന കണക്കുകള്‍ ഇത് ഉയര്‍ത്തിയേക്കും. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി 55 സീറ്റുകളിലാണ് മത്സരിക്കുന്നത്. സി.പി.എം 47 സീറ്റുകളിലും, സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 13 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
ജനവിധിയറിയാന്‍ ഇനി മാര്‍ച്ച് രണ്ടുവരേ കാത്തിരിക്കണം. അതേ സമയം വോട്ടെടുപ്പിനിടെ ചിലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഒരു സി.പി.എം നേതാവിനും രണ്ട് പോളിങ് ഏജന്റുമാര്‍ക്കുമാണ് പരുക്കേറ്റത്. ശാന്തിര്‍ബസാര്‍, ധന്‍പൂര്‍, ഹൃഷ്യാമുഖ്,ബെലൂനിയ തുടങ്ങിയിടങ്ങളില്‍ ബി.ജെ.പി സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 45 ഓളം ഇടങ്ങളില്‍ വോട്ടിങ് മെഷീന്‍ ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വോട്ട് ചെയ്യുന്നതില്‍ നിന്ന് ബി.ജെ.പി ജനങ്ങളെ തടഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാര്‍ ആരോപിക്കുന്നത്. ടിപ്ര മോത്ത അദ്ധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മയും ഭരണകക്ഷിയെ കുറ്റപ്പെടുത്തി. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അക്രമം കുറവായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago