വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാവണം: പി.കെ.പി
പഴയങ്ങാടി: വര്‍ത്തമാന സാഹചര്യത്തില്‍ പ്രശ്‌ന സങ്കുചിതമായ സംഭവവികാസങ്ങളെ നേരിടാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നു സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്റര്‍കോണ്‍ ജില്ലാ ലീഡേഴ്‌സ് ക്യാംപ് മുട്ടില്‍ മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ നെടുംതൂണായി വളര്‍ന്നുകൊണ്ടിരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംഘടനാ രംഗത്ത് പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുകയും സമൂഹത്തെ നേരിന്റെ പാതയിലേക്കു നയിക്കുകയും ചെയ്യുന്നു. സമകാലിക സമസ്യകളോടു മത്സരിച്ച് പുതിയ ലോകത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ സംഘടനാരംഗത്ത് മുന്നേറേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി നമ്പ്രം അധ്യക്ഷനായി. അസ്‌ലം അസ്ഹരി ക്ലാസ് അവതരിപ്പിച്ചു. അബ്ദുസലാം ദാരിമി കിണവക്കല്‍, ഷഹീര്‍ പാപ്പിനിശ്ശേരി, മഹറൂഫ് മട്ടന്നൂര്‍, സാബിര്‍ മാട്ടൂല്‍, എസ്.കെ ഹംസ ഹാജി, സലാം പൊയനാട്, വഹീദ് ദാരിമി, നിയാസ് അസ്അദി, അബ്ദുല്‍ഗഫൂര്‍ ബാഖവി, ജലീല്‍ മുട്ടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."