HOME
DETAILS

ഇടുക്കിയും റെയിൽവേ ഭൂപടത്തിലെത്താൻ സാധ്യത ഡിണ്ടിഗൽ-ശബരിമല റെയിൽപാത സർവേക്ക് അനുമതി മധുര - ബോഡിനായ്ക്കന്നൂർ പാതയും നേട്ടമാകും

  
backup
April 13 2022 | 03:04 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd%e0%b4%b5%e0%b5%87-%e0%b4%ad%e0%b5%82%e0%b4%aa%e0%b4%9f%e0%b4%a4


ആണ്ടിപ്പെട്ടി മുതൽ തേനി വരെ
പരീക്ഷണ ഓട്ടം വിജയകരം

ബാസിത് ഹസൻ
തൊടുപുഴ
ഇടുക്കി ജില്ലയ്ക്ക് റെയിൽവേ ഭൂപടത്തിൽ ഇടംനേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡിണ്ടിഗൽ ശബരിമല റെയിൽപാത സർവേക്ക് അനുമതി. ഡിണ്ടിഗൽ മുതൽ എരുമേലി വരെ 201 കിലോമീറ്റർ പാതയുടെ സർവേ നടത്തുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ അത് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകും. ശബരിമല തീർഥാടകർ, വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി വിവിധ മേഖലയിലുള്ള ആയിരങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. പാതയുടെ പ്രാധാന്യത്തെക്കുറിച്ച് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ ബോധ്യപ്പെടുത്തിയിരുന്നു. പകുതി കേരളവും പകുതി കേന്ദ്രവും ചെലവഴിച്ച് നിർമിക്കേണ്ട പദ്ധതിയാണിത്.
വിശദമായ സാമ്പത്തിക സാമൂഹിക സാധ്യതാ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഈ മേഖലയിലെ എല്ലാ ജനപ്രതിനിധികളെയും ബഹുജനങ്ങളെയും അണിനിരത്തി പദ്ധതിക്കായുള്ള ശക്തമായ ശ്രമം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
ഇതിനിടെ മൂന്നാർ, തേക്കടി അടക്കമുള്ള ടൂറിസം മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന മധുര - ബോഡിനായ്ക്കന്നൂർ റെയിൽ പാതയിൽ ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള ഭാഗത്ത് അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. മധുരയിൽനിന്നു ബോഡിനായ്ക്കന്നൂർ വരെ 91 കിലോമീറ്റർ റെയിൽപ്പാത ബ്രോഡ്‌ഗേജ് ആക്കാൻ 2010 ഡിസംബർ 31ന് ട്രെയിൻ സർവിസ് നിർത്തിയിരുന്നു. മധുര മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ഭാഗത്തെ പണികൾ രണ്ടുഘട്ടമായി പൂർത്തിയാക്കി നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഭാഗത്തെ പരീക്ഷണ ഓട്ടമാണു കഴിഞ്ഞദിവസം നടത്തിയത്. നാലു ബോഗികൾ ഘടിപ്പിച്ച ട്രെയിൻ 120 കിലോമീറ്റർ വേഗത്തിൽ ഓടിച്ചായിരുന്നു ഇത്.
പരീക്ഷണ ഓട്ടം വിജയിച്ചതോടെ മധുരയിൽനിന്നും തേനി വരെ തീവണ്ടി ഓടിക്കാൻ കഴിയും.
തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂർ വരെയുള്ള 17 കിലോമീറ്റർ പാതയുടെ നിർമാണംകൂടി പൂർത്തിയാകാനുണ്ട്. 450 കോടി രൂപ ചെലവിട്ടാണ് പാത ബ്രോഡ്‌ഗേജ് ആക്കുന്നത്. ഈ ട്രെയിൻ സർവിസ് ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലുള്ളവർക്ക് ഏറെ പ്രയോജനകരമാകും. ഏലക്ക, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കു ഗതാഗതവും സുഗമമാകും. പാത കേരള - തമിഴ്‌നാട് അതിർത്തിയായ ലോവർ ക്യാംപ് വരെ നീട്ടണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago