ജി-23 നേതാക്കളുമായി രാഹുൽ ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി
കോൺഗ്രസിനുള്ളിൽ പ്രശ്നപരിഹാരത്തിന് തുടക്കമാവുന്നു. ഇതുമായി ബന്ധപ്പെട്ട് ജി-23 നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. ഇന്നും നാളെയുമായി ഡൽഹിയിലാണ് ചർച്ച. ജി-23ലെ പ്രധാന നേതാക്കളും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും അടക്കം പത്തോളം പേർ ചർച്ചയിൽ പങ്കെടുക്കും. പാർട്ടിയിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ജി-23 നേതാക്കൾ രണ്ടാഴ്ച മുൻപ് സോണിയാ ഗാന്ധിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയാണ് രാഹുലിന്റെ പുതിയ നീക്കം.
പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനായുള്ള ചർച്ചകൾ സജീവമാക്കാനും കോൺഗ്രസ് ആലോചിക്കുന്നു. ഡി.എം.കെ, എൻ.സി.പി, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, സമാജ് വാദി പാർട്ടി, മുസ് ലിം ലീഗ്, ശിവസേന തുടങ്ങിയ പാർട്ടികൾ ദേശീയ സഖ്യത്തിന് കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."