HOME
DETAILS
MAL
റെയ്ഡ്; മോഹന്‍ലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്
backup
February 17 2023 | 12:02 PM
കൊച്ചി: രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായി ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തി. ചില സാമ്പത്തിക കാര്യങ്ങളില്‍ മോഹന്‍ലാലില്‍ നിന്ന് വ്യക്തത തേടിയെന്ന് ഐ.ടിവൃത്തങ്ങള്‍ അറിയിച്ചു.
വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."