HOME
DETAILS

മാറ് മുറിഞ്ഞാൽ മനുഷ്യൻ മാറുമോ ?

  
backup
February 18 2023 | 04:02 AM

86532546345123-2

ശുഐബുൽ ഹൈതമി


വാഷിങ്ടണിലെ ബാർബർ ഷോപ്പ് റിസപ്ഷനിസ്റ്റ് ജറേത്ത് നെബുല എന്ന 33 കാരൻ അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ട് രൂപഭേദം വരുത്തി സാമൂഹികപ്രവേശം നടത്തിയത് ഈയിടെ വാർത്തയായിരുന്നു. സ്ത്രീയായി ജനിച്ച അവർ 29ാം വയസിൽ തന്റെ അകത്തുള്ളത് പുരുഷനാണെന്ന് "കണ്ടെത്തി " ട്രാൻസ്മാൻ ആയതിന് ശേഷമാണ് അതിന്റെയുമുള്ളിലെ "ഏലിയനെ" കണ്ടെത്തി അന്യഗ്രഹജീവിയായത്. പക്ഷേ താമസിക്കുന്നത് ഇതേഗ്രഹത്തിൽ തന്നെയാണിപ്പോഴും. ഏലിയൻസ് ന്യൂട്രൽ ജെൻഡർ ആയതിനാൽ തന്നെ ആരും സ്ത്രീ - പുരുഷ സർവനാമങ്ങളിൽ അഭിസംബോധന ചെയ്യരുതെന്നും അചേതനമായ വസ്തുക്കളെ കുറിച്ച് നിർലിംഗപദം മാത്രമേ തന്നെ കുറിച്ച് ഉപയോഗിക്കാവൂ എന്നുമാണ് കക്ഷിയുടെ (അതിന്റെ) ആവശ്യം. ജപ്പാനിൽ നിന്നൊരാൾ തന്റെ അകത്തുള്ളത് നായയാണെന്ന് കണ്ടെത്തി ലക്ഷങ്ങൾ മുടക്കി അക്കോലത്തിലായി (ട്രാൻസ്പീഷ്യസ് ) കോളി എന്ന് സ്വനാമകരണം നടത്തിയിട്ട് മാസങ്ങളായിട്ടൊള്ളു. കറുത്തവർഗക്കാരായി സ്വയം പ്രഖ്യാപിക്കുന്ന വെള്ളവർഗക്കാരും മറിച്ചും (ട്രാൻസ്റേസിസം ) ഇന്ന് പുതിയ പ്രവണതയാണ്. രചൽ ഡോലീസൽ എന്ന അമേരിക്കൻ വെളുത്തവംശജ ഇനി മുതൽ തന്റെ മനസ് കറുത്തവംശത്തിന്റേതാണെന്ന് കണ്ടെത്തി വർഗമാറ്റം പ്രഖാപിച്ചതോടെയാണ് ലോകം അതേക്കുറിച്ച് ചിന്തിക്കുന്നത്.


ഇങ്ങനെ ലോകത്ത് ആർക്കും ആരുമാകാവുന്ന, എന്തുമാകാവുന്ന കാലത്താണ് കോഴിക്കോട് 'അച്ഛൻ പ്രസവിച്ച' വാർത്ത നമ്മുടെ മാധ്യമങ്ങളും മന്ത്രിതന്നെയും ക്വിയർ ആക്ടിവിസത്തിന്റെ മഹാവിജയമായും ശാസ്ത്രത്തിന്റെ നേട്ടമായും പ്രഖ്യാപിച്ചത്.


കോഴിക്കോട് സംഭവിച്ചതിന്റെ പ്രത്യക്ഷം ഇങ്ങനെ മാത്രമാണ്. തന്റെ അകത്തുള്ളത് പുരുഷനാണെന്ന് സ്വയം പ്രഖ്യാപിച്ച ഒരു സഹോദരി തന്റെ സ്തനം സർജറിയിലൂടെ നീക്കം ചെയ്ത ശേഷം, തന്റെ മനസ് സ്‌ത്രൈണമാണെന്ന് സ്വയം പ്രഖ്യാപിച്ച് (ഔട്ട് കമിങ് ) ഹോർമോൺ തെറാപ്പി ചെയ്ത് സ്ത്രീയുടെ വേഷത്തിലേക്ക് മാറിയ ഒരു സഹോദരനിലൂടെ ഗർഭിണിയാവുന്നു. രണ്ടുപേരും ബോട്ടം സർജറി ചെയ്തിരുന്നില്ല. അഥവാ പ്രസവിച്ച "അച്ഛൻ " ഓവറിയും വജീനയും നീക്കം ചെയ്ത് ലിംഗം വച്ചുപിടിപ്പിച്ചിരുന്നില്ല. ഗർഭമുണ്ടാക്കിക്കൊടുത്ത "സ്ത്രീ " ലിംഗമോ ജനനേന്ദ്രിയമോ നീക്കം ചെയ്ത് സ്ത്രീഘടനയിലേക്ക് മാറിയിട്ടുമുണ്ടായിരുന്നില്ല. ഫലത്തിൽ പ്രകൃത്തിദത്തമായ ലൈംഗികബന്ധത്തിലൂടെ സ്വാഭാവികമായ ഫലത്തിലെത്തി പ്രസവിച്ചതാണ് കഥ. അവർക്ക് ജനിച്ച കുട്ടി "പെണ്ണാണ് " എന്ന് അതേറ്റുപിടിച്ചവർ തന്നെ ആഘോഷമധ്യേ പ്രഖ്യാപിച്ചത് സെൽഫ് ഗോളണെന്ന് മനസിലാക്കാൻ അവർക്കെന്താണില്ലാതെ പോയതെന്ന് വിവേകമുള്ള മലയാളികൾക്ക് മനസിലാക്കാനാവും.


"ട്രാൻസ് ജെൻഡേഴ്സ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു " എന്ന തലക്കെട്ട് വാസ്തവത്തിൽ ഒരു ട്രോളാണ്. ട്രാൻസ് വുമണ് സ്വമേധയാ ഗർഭിണിയാവാനോ ട്രാൻസ്മാന് ഗർഭമുണ്ടാക്കാനോ കഴിയുന്നത്ര ലോകത്തൊരിടത്തും വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലെന്നിരിക്കെ, ശാസ്ത്രത്തിന്റെ നേട്ടമായി ഇതിനെ വാഴ്ത്തിയവർ സ്യൂഡോസയൻസിന്റെ കാര്യമാണ് പറയുന്നതെന്ന് ഇനിയും പലർക്കും മനസിലായിട്ടില്ല. യഥാർഥ സയൻസിന്റെ നേട്ടമാണെന്നാണെങ്കിൽ അവരോട് പറയാനുള്ള കഥയും കോഴിക്കോട്ട് തന്നെയുണ്ട്. തെക്കോട്ട് പോവാനുള്ള യാത്രക്കാരൻ ആദ്യമായി ട്രെയിൻ കയറിപ്പോൾ വടക്കോട്ടുള്ള വണ്ടിയായിപ്പോയി. യാത്രാമധ്യേ, അടുത്തിരിക്കുന്ന ആളോട് എങ്ങോട്ടേക്കാണെന്നാരാഞ്ഞപ്പോൾ മംഗലാപുരത്തേക്ക് എന്നായിരുന്നു കൃത്യമായ മറുപടി. മറുപുറത്തെ തിരുവനന്തപുരത്തേക്ക് കയറിയ തനിക്ക് പിണഞ്ഞ അബദ്ധം അപ്പോഴും തിരിച്ചറിയാതെ സ്വൽപം ശാസ്ത്രഭക്തിയുടെ ആസക്തിയുള്ള കക്ഷി പറഞ്ഞു: " ശാസ്ത്രത്തിന്റെ ഒരു പുരോഗതിയേ, ഒരേ ട്രെയിൻ ഒരേസമയം തെക്കോട്ടും വടക്കോട്ടും പോവുന്നു ". ഇത്രേയുള്ളൂ അത്തരം ആർമാദങ്ങൾ.


ട്രാൻസ്ജെൻഡർ: അങ്ങനെയൊന്നുണ്ടോ ?


വസ്തുനിഷ്ഠമല്ലാത്തതിനാൽ നിർവചനപരമായ കൃത്യതക്കുറവുണ്ടെങ്കിലും ശാരീരികമായ ലൈംഗിക രൂപത്തിനോട് സാധർമ്യപ്പെടാത്ത മാനസിക ലിംഗബോധം പേറുന്നവരെന്ന് സ്വയം വെളിപ്പെടുത്തി, സഹജ ലൈംഗികാവയവങ്ങളെ മനസിനിണങ്ങുന്നതെന്ന് തോന്നുന്ന (ആ തോന്നൽ മാറാം ) എതിർലിംഗാവസ്ഥയിലേക്ക് ശസ്ത്രക്രിയകളിലൂടെ പരിവർത്തിപ്പിച്ചവരെയാണ് ട്രാൻസ്ജെൻഡർ എന്ന് പറയപ്പെടുന്നത്. അവർക്ക് വേണ്ടിയും മറ്റു ഭിന്നലൈംഗികവാദികൾക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് ക്വിയർ ആക്ടിവിസ്റ്റുകൾ. അവരുടെ വാദപ്രകാരം, ജന്മാർജിതമായി ഒരു വ്യക്തിക്ക് ലഭിക്കുന്നത് സെക്ഷ്വൽ ഐഡന്റിറ്റി മാത്രമാണ്. ജെൻഡറും ( പുരുഷനാണോ സ്ത്രീയാണോ എന്ന ബോധം ) സെക്ഷ്വൽ ഓറിയന്റേഷനും ( തനിക്ക് ആരോടാണ്, എന്തിനോടാണ് ലൈംഗികാസക്തി തോന്നുന്നതെന്ന ബോധം ) പിന്നീട് മാനസികമായി രൂപപ്പെടുന്നതാണ്; അഭിരുചിയനുസരിച്ച് മാറാവുന്നതാണ്, അല്ലെങ്കിൽ ഗുപ്തമായത് കണ്ടെത്തപ്പെടേണ്ടതാണ്, സാങ്കേതികമായി ആത്മനിഷ്ഠമാണെന്ന് പറയും.


ജെൻഡർ ഒരു നിശ്ചിതപ്രായമെത്തുമ്പോൾ വ്യക്തി സ്വയം കണ്ടെത്തുന്നത് വരെ സമൂഹമോ രക്ഷിതാക്കളോ തീരുമാനിക്കാതെ നിർലിംഗമാക്കിവയ്ക്കുന്നതിനാണ് ജെൻഡർ ന്യൂട്രാലിറ്റി എന്നു പറയുന്നത്. ചുരുക്കത്തിൽ മേൽപ്പറഞ്ഞ പ്രകാരം മനസിലാക്കാവുന്ന ഭിന്ന -ലിംഗബോധ, ലൈംഗികാസക്തി ബോധവാദത്തിന്റെ ന്യൂനതകൾ സംഗ്രഹിച്ച് ചുവടെ മനസ്സിലാക്കാം.


ഒന്ന്: ജെൻഡറും സെക്സും രണ്ടാണെന്ന ക്വിയർസിദ്ധാന്തവും രണ്ടാവാമെന്ന ലിബറൽ യുക്തിയും ശാസ്ത്രീയ യാഥാർഥ്യത്തിനെതിരാണ്. കോശങ്ങൾക്കകത്തെ ന്യൂക്ലിയസിൽ അല്ലെങ്കിൽ മർമത്തിനകത്തെ ക്രോമാറ്റിൻ ജാലികയിൽ സ്ഥിതി ചെയ്യുന്ന ക്രോമസോമുകളാണ് മനുഷ്യനെ സ്ത്രീയോ പുരുഷനോ ആയി വേർതിരിക്കുന്ന ഭൗതികനിദാനം. മനുഷ്യന് 23 ജോഡിയായി 46 ക്രോമസോമുകളാണുള്ളത്. ഇവയിൽ 44 എണ്ണം സ്വരൂപികളും (സൊമാറ്റിക് ) 2 എണ്ണം ലിംഗനിർണയ ക്രോമസോമുകളുമാണ്. അവയാണ് X ഉം Y ഉം അല്ലെങ്കിൽ അണ്ഡവും ബീജവും. പുരുഷന്റെ ബീജത്തിൽ Xഉം Yഉം ഉണ്ടാവും. സ്ത്രീയുടെ അണ്ഡത്തിൽ Y മാത്രവും. ബീജസങ്കലനത്തിന്റെ വേളയിൽ സ്ത്രീയുടെ X ന്റെ കൂടെ ചേരുന്നത് പുരുഷന്റെ X ആണെങ്കിൽ കുഞ്ഞ് പെണ്ണും Y ആണെങ്കിൽ കുഞ്ഞ് ആണുമാവുകയാണ്. അതായത് , 44 XX സ്ത്രീയും 44 XY പുരുഷനും. ഇത് വിശുദ്ധ ഖുർആനിൽ നിന്നും നേരിട്ട് ഗ്രഹിക്കാം എന്നതാണ് വാസ്തവം. ജെൻഡർ ന്യൂട്രാലിറ്റിക്ക് ശാസ്ത്രീയ പിൻബലമില്ല. അവിടെ ജന്മാനാ ചില ക്രോമസോം വ്യതിയാനങ്ങൾ വരുമ്പോൾ കുഞ്ഞ് ഇന്റർ സെക്സ് അഥവാ പഴയപ്രയോഗപ്രകാരമുള്ള ഹിജഡ ആവുന്നു. 46 xx, 46 xy, True Gonadal intersex, Complex intersex എന്നിങ്ങനെ നാല് രൂപങ്ങൾ അതിനുണ്ട്. ഇത് ഗർഭസ്ഥാവസ്ഥയിൽ കണ്ടെത്തിയോ ശേഷമോ പരിഹരിക്കാൻ മാർഗങ്ങളുണ്ട്. എന്നാൽ ട്രാൻസ്ജെൻഡേഴ്സ് ഇവരല്ല. ശാരീരികമായി യാതൊരു ലൈംഗികഭിന്നതയുമില്ലാത്തവരാണവർ. ശേഷം, മറ്റൊരാൾക്കോ ശാസ്ത്രീയസംവിധാനങ്ങൾക്കോ നിർണയിക്കാനാവാത്തവിധം മനസിന്റെ തോന്നലുകൾക്കനുസരിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയും എതിർലിംഗ ഹോർമോൺ സ്വീകരണവും നടത്തുകയാണവർ.


രണ്ട്: യഥാർഥത്തിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഇന്റർസെക്സ് സമൂഹത്തിന് വേണ്ടി ക്വിയർ പ്രവർത്തകരും ലിബറലുകളും മിണ്ടാതെ കൃത്രിമ സമസ്യയുണ്ടാക്കി അത് പ്രത്യയശാസ്ത്രവൽക്കരിച്ച് ക്വിയർഫോബിയ എന്ന ഇരവാദം മുഴക്കുകയാണ്. എന്നാൽ, ഒരഭിനിവേശം എന്നനിലയിൽ വ്യക്തിപരമായി ജെൻഡർ മാറുകയും അതിന്റെ പ്രചാരകരാവാതെ സ്വന്തം സന്തോഷങ്ങളിൽ ജീവിക്കുകയും ചെയ്യുന്നവരെ ജനാധിപത്യപരമായി ഉൾക്കൊള്ളാൻ ആർക്കും പ്രയാസമില്ല. മറിച്ച് അത്തരം ഭ്രമങ്ങളെ മഹത്വവൽക്കരിക്കുകയും വിപണനം നടത്തുകയും ശാസ്ത്രീയവൽക്കരിക്കുകയും മറുപക്ഷത്തെ അപരിഷ്കൃതരായി അവതരിപ്പിക്കുകയും ചെയ്യുന്നവരും അതേറ്റുപിടിച്ച് മതവിരുദ്ധതയുടെ സാധ്യതകൾ കണ്ടെത്തുന്ന യുക്തന്മാരായ ക്ഷുദ്രജീവികളുമാണ് താളഭംഗം വരുത്തുന്നത്. മതിയായ തെളിവില്ലാത്ത കാര്യങ്ങൾ സാമാന്യവൽക്കരിക്കാൻ കൂട്ടുനിന്ന് നിയമപരമാക്കുന്ന ഭരണകൂട രീതിയും പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.


മൂന്ന്: ജെൻഡർ കൺഫേർഷൻ പ്രായമായി ഭരണകൂടം അംഗീകരിക്കുന്ന 18 വയസ് എന്ന പരിധി അശാസ്ത്രമാണ്. വിവേകമുറക്കുന്ന ഘട്ടമാണ് മനുഷ്യന്റെ ബൗദ്ധിക പ്രായപൂർത്തി (Intellectual Puberty). ന്യൂറോ സയൻസിന്റെ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 25 - 40 വയസിന്റെ ഇടയിലാണത്.
സ്തനങ്ങൾ നീക്കം ചെയ്തില്ലായിരുന്നുവെങ്കിൽ സ്വന്തം അകിടിൽ നിന്നും വാവക്ക് പാല് കൊടുക്കാമായിരുന്നുവെന്ന് പറഞ്ഞ് നിർഭാഗ്യത്തെ പഴിക്കുന്ന കോഴിക്കോട്ടെ ട്രാൻസ് മാതൃത്വം തന്നെയാണ് നമുക്ക് മുമ്പിലെ ജീവിക്കുന്ന തെളിവ്.
നാല്: ഒരാവേശത്തിന് സ്വന്തം ലൈംഗികാവയവങ്ങൾ ഛേദിച്ച് ജനനേന്ദ്രിയ പ്രകൃതങ്ങൾ മാറ്റിയ വ്യക്തിക്ക് തൊട്ടടുത്ത നിമിഷം തന്നെ അടിസ്ഥാന, ശാരീരിക ലൈംഗികസ്വത്വത്തിലേക്ക് മാറാൻ തോന്നാം. ഈ മനോവ്യതിയാനം Gender Dispheria എന്നാണറിയപ്പെടുന്നത്. പക്ഷേ ഒരിക്കൽ മാറ്റിയ ശരീരം വീണ്ടും മാറ്റത്തിന് വഴങ്ങാതെ വരുമ്പോൾ ആത്മഹത്യ മാത്രം അഭയമാവുന്നു. ട്രാൻസ് ആത്മഹത്യയുടെ വാർത്തകൾക്കിപ്പോൾ ആവർത്തന വിരസതയാണ്.
ഭാരിച്ച പണച്ചെലവുകളും സാഹസം നിറഞ്ഞ ശസ്ത്രക്രിയകൾക്കും ശേഷം പോലും പൂർണമായ ട്രാൻസ്മിഷനോ ഒട്ടും പ്രത്യുൽപാദനമോ സാധ്യമല്ല. ലൈംഗികമായ സഹജീവനം മാത്രം സാധ്യമാവുന്ന ഈ രീതിയെ മാർക്കറ്റിലെത്തിച്ചതിന്റെ പിറകിൽ ലൈംഗികവ്യവസായ താൽപര്യങ്ങളാണ്. ട്രാൻസ് സമൂഹം ലൈംഗിക തൊഴിലാളികളാണെന്നാണ് മതധാർമികപക്ഷ വിമർശനം എന്നാക്കി ഇതിനെ ചിലർ അട്ടിമറിക്കാറുണ്ട്.


അത്തരക്കാർ ലോകപ്രശസ്ത ന്യൂറോസയൻസ് പണ്ഡിതനും സെക്സോളജിസ്റ്റുമായ Dr. Derba Soh യുടെ End of Gender , Dr. Ryan T. Anderson ന്റെ When Harry became Sally: Responding to the Transgender, Wall Street Journal കോളമിസ്റ്റായ Abigail shrier ന്റെ lrreversible Damage തുടങ്ങിയ കൃതികൾ വായിക്കേണ്ടതാണ്. അമേരിക്കൻ കോളജ് ഓഫ് പീഡിയാട്രീഷ്യൻസ് പ്രസിഡൻ്റ് Dr. Michelle A Crettella യുടെ പ്രഭാഷണങ്ങൾ കേട്ടാലും ട്രാൻസ്ജെൻഡേഴ്സ് കൃത്യമായ നിർമിത പൊതുബോധത്തിന്റെ ഇരകളാണെന്ന് മനസ്സിലാവും.


അഞ്ച്: ആർക്കും മറുത്ത് പറയാനാവാത്തവിധം ആത്മനിഷ്ഠമായ ജെൻഡർ ട്രാൻസ്മിഷൻ അറ്റമിറ്റാത്ത സ്ത്രീപീഡനങ്ങൾക്കാണ് ഭാവിയിൽ കാരണമാവുക. ലിംഗവും വൃഷ്ണവും നീക്കം ചെയ്യാതെ ഈസിസ്ട്രോജിൻ സ്വീകരിച്ച് ക്ലീൻഷേവും സ്ത്രീവേഷവും അണിഞ്ഞതു കൊണ്ട് മാത്രം ഒരാൾ ട്രാൻസ് വുമൺ ആവുമോ, ഇല്ലേ എന്നതിനുത്തരം ക്വിയർ ആക്ടിവിസ്റ്റുകൾ തരേണ്ടതാണ്. ആവുമെങ്കിൽ സാമൂഹിക ദ്രോഹികളുടെ സുവർണഘട്ടമാണ് അതുവഴി സാധ്യമാവുക. യഥാർഥ ലിംഗമാറ്റം വരുത്തി സ്ത്രീയായ എമിലി ബ്രിഡ്ജസ് എന്ന കായികതാരത്തെ സ്ത്രീകളോടൊപ്പം സൈക്ലിങ് മത്സരത്തിൽ നിന്ന് 2 വർഷം വിലക്കിയിരിക്കുകയാണ്. സ്ത്രീകളുടെ ജയിലിൽ കടന്ന് അവിഹിത ഗർഭം വരുത്തുന്ന സ്യൂഡോ ട്രാൻസ്മാൻ പ്രതികളുടെ വാർത്തകളും ആഗോളതലത്തിലുണ്ട്.


ബോട്ടം - യൂറിനറി - പ്ലാസ്റ്റിക് സർജറികൾ ചെയ്യാതെ കേവലം രൂപം മാറിയവർ യഥാർഥ ട്രാൻസ് സമൂഹത്തോടാണ് അനീതി ചെയ്യുന്നത്. അക്കാര്യത്തിൽ നിലപാട് പറയേണ്ടത് പൂർണ ലിംഗഭേദം വരുത്തിയവരാണ്.

യുക്തിവാദികളുടെ നഷ്ടപ്പെട്ട ചർമം ആര് തിരിച്ച് കൊടുക്കും ?


സ്വയം സ്തനം ഛേദിച്ചതിൽ വേദനിക്കുന്ന അമ്മയുടെ ദൃശ്യം മനുഷ്യഹൃദയങ്ങളെ നൊമ്പരപ്പെടുത്തുമ്പോൾ തന്നെയാണ് ഇസ് ലാമിൽ നിന്നു പുറത്തുപോയി ഇസ് ലാമിനെ പറയാൻ സംഘടനയുണ്ടാക്കി ജീവിക്കുന്ന, സവർണ നാസ്തികരുടെ ചാവേർ പടയായ ഒരുകൂട്ടർ ഇസ് ലാമിലെ ചേലാകർമം നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തത്. 18ന് വയസിന് മുമ്പുള്ള മാർഗക്കല്ല്യാണമാണത്രെ നിരോധിക്കേണ്ടത്.


പുരുഷന്റെ ജനനേന്ദ്രിയവ്യൂഹം പൂർണമായും ഛേദിച്ച് അവിടെ ദ്വരമുണ്ടാക്കി പത്തിലേറെ ചെറുതും വലുതുമായ സർജറികൾ ചെയ്ത് ഒരാൾ സ്ത്രീയായി മാറുന്നതിൽ അവർക്ക് വേദനയില്ല. സെക്ഷ്വൽ റീ അസൈൻമെന്റ് എന്ന ലോകത്ത് ഒരിടത്തും പൂർണമായി സാധ്യമാവാത്ത ഒരു കാര്യത്തിന് വേണ്ടി പ്രലോഭനം പരത്തി കാംപയിൻ നടത്തുന്നതിലും അവർക്ക് പരാതിയില്ല. ജനിക്കുന്ന കുട്ടിക്ക് സ്വയം പാലൂട്ടാൻ സാധിക്കാത്ത വിധം സ്തനങ്ങൾ മുറിച്ചെടുക്കുന്നവർ പിറക്കുന്ന പൈതലിന് അവകാശപ്പെട്ട മുലപ്പാൽ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘമാവുമെന്ന, അത്തരക്കാർക്ക് ഗർഭംധരിക്കുന്നത് കുറ്റകൃത്യമാക്കണമെന്ന നിയമജ്ഞരുടെ തന്നെ നിരീക്ഷണങ്ങൾ അവർക്ക് ബാധകമാവുന്നില്ല. ലിംഗത്തിന്റെ ഉപരിചർമം (For skin ) മാത്രം നീക്കുന്നതാണ് അവർ നിരോധിക്കാൻ നടക്കുന്ന ഇസ് ലാമിലെ ചേലാകർമം. അത് ലിംഗാഗ്രത്തിലെ (Glanza ) പൂപ്പലുകൾ (Smegmas) വൃത്തിയാക്കാൻ എളുപ്പമാവുമെന്നും ലൈംഗിക രോഗങ്ങൾ ഇല്ലാതാവുമെന്നുമുള്ള നൂതനമായ ശാസ്ത്രീയ പഠനങ്ങൾ അവർ കാണാറില്ല. ലൈംഗികാർബുദം വ്യാപകമായ നാടുകളിൽ ചേലാകർമമാണ് ചികിത്സയുടെ ആദ്യമുറ തന്നെ.


ഇസ്ലാമിലെ ചേലാകർമത്തിന്റെ ആരോഗ്യ നേട്ടങ്ങൾ വിശദീകരിക്കുന്ന മെഡിക്കൽ ജേർണൽ പഠനങ്ങൾ ആർക്കും സുലഭമാണ്. ബൈബിളും തോറയും പുണ്യകരമാക്കിയ സെമിറ്റിക് സംസ്കാരം കൂടിയാണത്. കാത് കുത്തുന്നതും മൂക്ക് കുത്തുന്നതുമടക്കം ദേഹം തുളക്കുന്നത് പോൺ ടോയിസ് രഹസ്യഭാഗങ്ങളിൽ അറ്റാച്ച് ചെയ്ത് ഘടിപ്പിക്കുന്നതും അവർക്ക് മനുഷ്യാവകാശമാണെന്നതു കൂടി ഓർക്കണം. 18 വയസ് തികയും വരെ പാരന്റിങിന്റെ കാലമാണ്. അത്രയും വയസ് വരെ യുക്തിവാദികൾ മക്കളെ പഠിപ്പിക്കാതെ, ശരിപ്പെടുത്താതെ പൊത്തിൽ വയ്ക്കാറാണോ പതിവ്. മക്കൾ സ്വതന്ത്രമായി വളരട്ടെ എന്ന കാഴ്ചപ്പാട് തന്നെ രക്ഷിതാക്കളുടെ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കലല്ലേ ? മനുഷ്യന്റെ നൈസർഗിക പ്രകൃതം ആരെങ്കിലും അവരെ പരിപാലിച്ച് വളർത്തണം എന്ന സനാഥത്വ ബോധമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago