എന്‍ഡോസള്‍ഫാന്‍ രോഗികളെ കഷ്ടപ്പെടുത്തരുത്
കാസര്‍കോട്: കുട്ടികളുള്‍പ്പെടെയുള്ള എന്‍ഡോസള്‍ഫാന്‍ രോഗികളെ ചില സംഘടനകള്‍ തിരുവനന്തപുരത്തും മറ്റുമുള്ള സമരപന്തലില്‍ കൊണ്ടിരുത്തി കഷ്ടപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 10 ദിവസം സമരപ്പന്തലില്‍ മകനെ മടിയില്‍ കിടത്തി സമരം ചെയ്യേണ്ടി വന്ന ഒരു അമ്മയുടെ ദുരിതം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമരം ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ബാസ് മുതലപ്പാറ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റഹിം കൂവ്വത്തൊട്ടി സ്വാഗതം പറഞ്ഞു. ഉസ്മാന് കടവത്ത്, മസൂദ് ബോവിക്കാനം, സി.എം.എ ജലീല്‍, രവീന്ദ്രന് പാടി, എം.പി ജില്‍ജില്‍, ശാരദ ചെറുവത്തൂര്‍, മുഹമ്മദ് തായലങ്ങാടി, മുനീര്‍ ബാങ്കോട്, സഞ്ജീവ പുളിക്കൂര്‍, ബഷീര്‍ ചേരങ്കൈ, ശ്രീനിവാസ ബങ്കര, അഷ്റഫ് അലി ചേരങ്കൈ, ഹസൈനാര്‍ നുള്ളിപ്പാടി, സിദ്ദീഖ്. കെ.സി ചേരങ്കൈ, രമാദേവി നീലേശ്വരം, മുഹമ്മദ് ഗസ്സാലി, ഖാദര്‍ പേപ്പര്‍, സുബൈര്‍ മേല്‍പ്പറമ്പ്, ഹനീഫ നായന്മാര്മൂല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."