കാടിന്റെ മനസറിയാന്‍ കുട്ടികളെത്തി
മുള്ളേരിയ: ജില്ലയിലെ ആദ്യത്തെ പരിസ്ഥിതി പഠന കേന്ദ്രത്തിലെ ക്യാംപ് കുട്ടികള്‍ക്കു വേറിട്ട അനുഭവമായി. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഠന കേന്ദ്രം ആദ്യ ക്യാംപിലേക്ക് ദേലംപാടി, പാണ്ടി, അഡൂര്‍, ആദൂര്‍ സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍വകലാശാല സുവോളജി വിഭാഗം മുന്‍ മേധാവിയുമായ പ്രൊഫ.ഇ കുഞ്ഞികൃഷ്ണന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എം രാജീവന്‍ പരിസ്ഥിതി പ്രവര്‍ത്തകരായ, ഭാസ്‌ക്കരന്‍ വെള്ളൂര്‍, ശാഹുല്‍ ഹമീദ് പുണ്ടുര്‍, ഫോറസ്റ്റര്‍ രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍, കോളജ് കുട്ടികള്‍, യുവജന സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായുള്ളതാണു പഠനകേന്ദ്രം. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യര്‍ഥികള്‍ക്കായി രണ്ടു ദിവസം വരെയുള്ള ക്യാംപുകള്‍ നടത്തും. പഠിതാക്കള്‍ക്കായി താമസ സൗകര്യവും ഓഡിറ്റോറിവും ഒരുക്കിയിട്ടുണ്ട്.
കാടിനകത്തെ താമസം, പ്രഗത്ഭരുടെ ക്ലാസ്, ഡോക്യുമെന്ററി പ്രദര്‍ശനം, ട്രക്കിങ് തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. അധ്യാപകരടക്കം പരമാവധി 40 പേര്‍ക്കാണ് ഒരേ സമയം ക്യാംപില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്. ഈ മാസം 13 നാണ് മന്ത്രി രാജു ഈ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."