HOME
DETAILS
MAL
മാതൃകാ സേവാകേന്ദ്രം തുറന്നു
backup
August 20 2016 | 22:08 PM
നീലേശ്വരം: തദ്ദേശ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്കു സൗകര്യപ്രദമായ രീതിയില്‍ എത്തിക്കുന്നതിനായി നഗരസഭയുടെ കീഴില്‍ പാലാത്തടം വാര്‍ഡില്‍ മാതൃകാ സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. സേവാകേന്ദ്രം നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സലര്‍ പി മനോഹരന് അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി സ്നേഹനിധി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞിക്കൃഷ്ണന്, പി രാധ, ടി കുഞ്ഞിക്കണ്ണന്, പി.എം സന്ധ്യ, പി.പി മുഹമ്മദ്റാഫി, കൗണ്‍സലര്‍മാരായ പി ഭാര്‍ഗവി, പി.വി രാമചന്ദ്രന്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.വി കുഞ്ഞിക്കൃഷ്ണന്, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, എ.ഡി.എസ് സെക്രട്ടറി വി.വി ശ്രീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."