HOME
DETAILS
MAL
കെ.എസ്.ഇ.ബിയില്‍ വീണ്ടും നടപടി; ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ടിനെ സ്ഥലം മാറ്റി
backup
April 13 2022 | 14:04 PM
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരത്തില്‍ വീണ്ടും നടപടിയുമായി മാനേജ്മെന്റ്. അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് എം.ജി സുരേഷ് കുമാറിനെ സ്ഥലം മാറ്റി.
തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്കാണ് മാറ്റിയത്. സസ്പെന്ഷന് പിന്‍വലിച്ചു കൊണ്ടാണ് സ്ഥലംമാറ്റ നടപടി. ഓഫീസേഴ്സ് അസോസിയേഷന് സമരത്തെത്തുടര്‍ന്ന് കടുത്ത നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്.
ജാസ്മിന് ബാനുവിന്റെയും സസ്പെന്ഷന് പിന്‍വലിച്ചെങ്കിലും പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."