തെരഞ്ഞെടുപ്പ് കമ്മീഷന് നരേന്ദ്ര മോദിയുടെ അടിമ; കള്ളനെ പാഠം പഠിപ്പിക്കണം: ഉദ്ധവ് താക്കറെ
മുംബൈ: തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയാണെന്ന് ആരോപിച്ച ഉദ്ധവ് താക്കറെ, ഇതിന് മുമ്പെങ്ങും ചെയ്യാത്ത കാര്യങ്ങളാണ് കമ്മീഷന് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ ക്ഷമയോടെ തുടരണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും ഉദ്ധവ് ആഹ്വാനം ചെയ്തു.
പ്രവര്‍ത്തകര്‍ ക്ഷമയോടെ തുടരണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും ഉദ്ധവ് ആഹ്വാനം ചെയ്തു. ബാന്ദ്രയിലെ വസതിയായ മതോശ്രീയ്ക്കു മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ കാറിന്റെ സണ്റൂഫില്നിന്നു അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ. യഥാര്‍ഥ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗമാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ വിമര്‍ശനം.
പാര്‍ട്ടിയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടു, കള്ളനെ ഒരു പാഠം പഠിപ്പിക്കണം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ ഉന്നമിട്ട് ഉദ്ധവ് തുടര്‍ന്നു. കള്ളനെ പിടികൂടിയിട്ടുണ്ട്. അമ്പും വില്ലുമായി കളത്തിലേക്ക് വരാന്‍ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. ഞങ്ങള്‍ അതിനെ 'തീപ്പന്തം' ഉപയോഗിച്ച് നേരിടുമെന്ന് ഉദ്ധവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."