ജനിതകമാറ്റം വന്ന വൈറസ് 13 ജില്ലകളിലും; വ്യാപനം അതിവേഗം
തിരുവനന്തപുരം: ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപനശേഷിയുള്ളതുമായ കൊവിഡ് വൈറസിന്റെ വകഭേദം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തി.
ഫെബ്രുവരിയില്‍ 3.8 ശതമാനം രോഗികളില്‍ മാത്രമാണ് വകഭേദം വന്ന വൈറസ് കണ്ടെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാര്‍ച്ചില്‍ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തരം വൈറസ് കണ്ടെത്തിയ പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവുമാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയത്.
യു.കെ വകഭേദം കൂടുതല്‍ വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ധിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."