HOME
DETAILS

തൃക്കാക്കര സീറ്റ് കെ.വി തോമസിൻ്റെ മകൾക്ക്; സി.പി.എമ്മിൽ ചർച്ച കൊഴുക്കുന്നു

  
backup
April 13 2022 | 19:04 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%a4


സ്വന്തം ലേഖിക
കൊച്ചി
പാർട്ടി കോൺഗ്രസിന് സമാപനമായതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ച സി.പി.എമ്മിൽ ചൂടുപിടിച്ചു. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്തതിന് എ.ഐ.സി.സിയുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിന് തൃക്കാക്കര സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് താഴേത്തട്ടിലുള്ള പാർട്ടിപ്രവർത്തകർക്കിടയിലെ ചർച്ച.
ഇനി ഒരു തെരഞ്ഞെടുപ്പിന് താനുണ്ടാകില്ലെന്ന് ആവർത്തിച്ച് തോമസ് പ്രഖ്യാപിച്ചതോടെ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ മകൾ രേഖാ തോമസിനെ തൃക്കാക്കരയിൽ ഇടതുമുന്നണി സ്വതന്ത്രസ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് തോമസ് നീക്കം നടത്തുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതേസമയം തൃക്കാക്കരയിൽ പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ കെ. ബാബുവിനോട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം. സ്വരാജിൻ്റെ പേരും കൊച്ചി മേയർ എം. അനിൽകുമാറിൻ്റെ പേരും ഉയരുന്നുണ്ടെങ്കിലും സ്വരാജ് മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് സൂചന. ഡി.വൈ.എഫ്.ഐ നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.അതേസമയം പാർട്ടിക്കു പുറത്തുനിന്ന് കരുത്തുള്ള സ്ഥാനാർഥിയെ കൊണ്ടുവന്ന് മണ്ഡലം പിടിച്ചെടുക്കണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. നിലവിൽ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിൻ്റെ നടത്തിപ്പുകാരിയാണ് രേഖ തോമസ്.
അതേസമയം യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഉയർന്നുകേൾക്കുന്നത് അന്തരിച്ച എം.എൽ.എ പി.ടി തോമസിൻ്റെ ഭാര്യ ഉമാ തോമസിൻ്റെ പേരാണ്. കഴിഞ്ഞദിവസം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഉമയെ വീട്ടിൽ സന്ദർശിച്ച് ചർച്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുമുണ്ട്. അടുത്തമാസം തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago