HOME
DETAILS
MAL
ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ 4 ഭീകരരെ സുരക്ഷാ സേന വധിച്ചു
backup
April 14 2022 | 15:04 PM
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 4 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലെ സെയിന്‍പോറയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് 4 ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. ജയ്‌ഷെ ഭീകരരെയാണ് വധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."