HOME
DETAILS

വെളിച്ചം ആധിപത്യമുറപ്പിക്കുന്ന കണി

  
backup
April 14 2022 | 19:04 PM

todays-article-sreedharanunni-15-04-2022

ശ്രീധരനുണ്ണി

ഇന്ന് വിഷുദിനം. വിഷുവൽപുണ്യകാലം എന്നും പറയാം. കാരണം ഇത് മേടസംക്രമമാണ്. കാലചക്രഭ്രമണവുമായി ബന്ധപ്പെട്ട ഒരു ആഘോഷം. മീനത്തിൽനിന്ന് മേടത്തിലേക്കുള്ള അയനം. അത് ദക്ഷിണായാനമാണ്. അതേവരെ അനുഭവിച്ച ഊഷരതയിൽ നിന്ന് ഉർവ്വരതയിലേക്കുള്ള മാറ്റം. അതുകൊണ്ട് തന്നെ വിഷുവിന്ന് നമ്മുടെ കാർഷിക വൃത്തിയുമായി നാഭീനാള ബന്ധമുണ്ട്. വിത്തും കൈക്കോട്ടും എന്ന മുദ്രാവാക്യം അങ്ങനെ ഉരുത്തിരിഞ്ഞതാകണം. വിത്തും കൈക്കോട്ടും ചക്കേലുപ്പിട്ടോ എന്ന കിളിപ്പാട്ട്, ഈ സംസ്‌കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മേടം വന്നല്ലോ മേലേ മേഘംവന്നല്ലോ എന്നത്രെ കവിവാക്യം. ആദ്യ മഴത്തുള്ളികൾ മണ്ണിനെ അനുഗ്രഹിക്കുമ്പോൾ കർഷകർ വിതക്കാൻ സന്നദ്ധരാകുന്നു. അത് പ്രതീക്ഷയുടെ വിതയാണ്. വിത്തുവിതയെങ്ങനെ നേടിമോതിരക്കുറത്തി എന്ന നാടൻ പാട്ട് ശ്രദ്ധിക്കുക. സമൃദ്ധിയുടെ കാർഷിക വർഷത്തിലേക്കുള്ള തിരനോട്ടമായി ഈ ആഘോഷത്തെ കണക്കാക്കണം അതാണ് കണിയുടെ പ്രസക്തി. കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെടുത്തി കണി കാണലിനെ ചില സാമൂഹിക ശാസ്ത്രജ്ഞർ വ്യാഖ്യാനിക്കാറുണ്ട്. നല്ല നാളെയെ ഇന്നേ കണികാണുക. അതൊരു പ്രതീക്ഷയാണ്. അവനവൻ്റെ അധ്വാനത്തിന്റെ ഉൽപന്നങ്ങളായ കണിവെള്ളരി ഒരു പ്രതീകമായി കണിത്താലത്തിൽ ഇടം പിടിക്കുന്നു. കോടി വസ്ത്രം, നാണയം, ധാന്യം, എന്നിവയും ചക്ക, മാങ്ങ, നാളികേരം, നാരകം തുടങ്ങിയ കാ ഫലങ്ങളും പ്രതീകങ്ങൾ തന്നെ. പിന്നെ തെളിഞ്ഞുകത്തുന്ന ദീപം. അതാണ് നന്മയുടെ അടയാളം. ഇരുട്ട് എന്ന തിന്മയുടെമേൽ വെളിച്ചം എന്ന നന്മയുടെ ആധിപത്യമുറപ്പിക്കുന്ന കണി.
മഞ്ഞക്കണിക്കൊന്നയാണ് വിഷുക്കാലത്തിൻ്റെ വരവറിയിക്കുന്ന മുഖ്യഘടകം. അതില്ലാതെ കണിയില്ല. കൊന്നയെ പാടിപ്പുകഴ്ത്താത്ത കവികളില്ല.


പാരമ്പര്യരീതിയിലുള്ള ഒരാചാരമായി വിഷുവും വിഷുക്കണിയും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഇടം പിടിച്ചതാവാം. ഭക്തിയുടെ പരിവേഷം പിൽക്കാലത്ത് വന്നതാവാം.
പഴയ ജന്മി കുടിയാൻ വ്യവസ്ഥയുമായും ഇതിനെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ജന്മിയുടെ പറമ്പിലും പാടത്തും അധ്വാനിച്ച് കൃഷിയിറക്കുന്ന കുടിയാന്മാർ, ഉൽപാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങൾ ജന്മിക്ക് കാണിക്ക വെക്കേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കർഷകന്റെ ആഹ്ലാദപ്രകടനമായിരുന്നു വിഷു എന്നും വായിക്കാം. ഇന്നും കൃഷിപ്പണികൾക്ക് തുടക്കം കുറിക്കുന്നത് വിഷു ദിവസം മുതൽ തന്നെ. അന്ന് കിട്ടുന്ന കൈനീട്ടം എന്നത്തേക്കുമുള്ള സമ്പാദ്യത്തിന്റെ ചിഹ്നമായി ഗണിക്കുന്നു. വിഷുക്കോടി, വിഷുക്കൈനീട്ടം എന്നിവ പ്രസക്തമായത് അങ്ങനെയാവാം.
എത്രമേൽ വാണിജ്യവൽക്കരിച്ചു പോയാലും കൊന്നപ്പൂവും വിഷുപ്പക്ഷിയുടെ ഈണവും പാടത്തെ തേക്കു പാട്ടും കേരളീയർക്കെന്നും ഗൃഹാതുരയത്രെ.
ഇന്ന് ദുഃഖവെള്ളിയാഴ്ച. മാനവരാശി ഒരിക്കലും മറക്കാത്ത ഓർമദിനം. പാപംചെയ്തവരുടെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രവാചകനെ അവസാനത്തെ അത്താഴത്തിനുശേഷം കുരിശിൽ തറച്ച ദിവസമെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ദിനം. അപരിഷ്‌കൃതമായ അസംസ്‌കൃതമായ ഒരു ജനതതിയെ നേർവഴിക്ക് നയിക്കുന്നതിന് യേശു ജീവിതം ഉഴിഞ്ഞുവച്ചു. പക്ഷേ റോമാ അധികാരികൾ അദ്ദേഹത്തിനെ അംഗീകരിച്ചില്ല. മാത്രമല്ല നിരന്തരം ഉപദ്രവിക്കുകയും ചെയ്തു. യൂദാസ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. തന്നെപ്പോലെ തന്റെ അയൽക്കാരനേയും സ്‌നേഹിക്കാൻ യേശു ഉൽബോധനംചെയ്തു. അതും വെളിച്ചത്തിന്റെ സന്ദേശമായിരുന്നു. ഏറെ പീഡനങ്ങൾ അനുഭവിച്ച ശേഷമായിരുന്നുവല്ലോ ആ ആരോഹണം.


ഈ രീതിയിൽത്തന്നെ നാം റമദാൻ വ്രതാനുഷ്ഠാനത്തേയും അറിയുന്നു; അനുഭവിക്കുന്നു. ആത്മ ശുദ്ധീകരണത്തിന്റെ ഒരു മാസം. സംയമനത്തിന്റെ വ്രതനിഷ്ഠ. ദാന ധർമ്മങ്ങൾ ജീവിതവ്രതമാക്കാനുള്ള തയാറെടുപ്പ്. ഇതൊക്കെ വിശുദ്ധ റമദാന്റെ ഭാഗമായും കടന്നു വരുന്നു. എല്ലാം സ്‌നേഹത്തിനു വേണ്ടി, കാരുണ്യത്തിനുവേണ്ടി, സമാധാനത്തിനു വേണ്ടി .
വെളിച്ചത്തെ തേടുകയും കണ്ടെത്തുകയുമാണ് എല്ലാവരും. വിഷു നൽകുന്ന സന്ദേശമായാലും റമദാൻ വ്രതാനുഷ്ഠാനമായാലും ലക്ഷ്യം ആന്തരികസംസ്‌കരണം തന്നെ. പീഡകളേറ്റുവാങ്ങിയ യേശുവും മനുഷ്യനെ ഉയർത്തി. ഓരോ ആഘോഷവും തിരിഞ്ഞുനോക്കാനുള്ള അവസരമൊരുക്കുന്നു. ജാതി, മത, വർഗ്ഗ ഭേദചിന്തകൾക്കെല്ലാമതീതരായി മാനവരാശി സ്‌നേഹവും സാഹോദര്യവും സമന്വയവും തേടുന്നു. ഈ ദിവസവും നമ്മെ പഠിപ്പിക്കുന്നത് അതേ പാഠംതന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago