അസദുദ്ദീന്‍ ഉവൈസിയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം; കല്ലേറില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു
ന്യൂഡല്‍ഹി; ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ഡല്‍ഹിയിലെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായതെന്ന് ഡല്‍ഹി പൊലിസ് പറഞ്ഞു. കല്ലേറില്‍ അദ്ദേഹത്തിന്റെ വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അദ്ദേഹം വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം.
രാത്രി 11.30ന് താന്‍ വീട്ടിലെത്തിയപ്പോള്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെന്നും വൈകീട്ട് 5.30 സമയത്ത് ആരോ വീടിന് നേരെ കല്ലെറിഞ്ഞതായി വീട്ടിലുണ്ടായിരുന്ന സഹായി പറഞ്ഞതായും ഉവൈസി നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ വീടിന് നേരെയുണ്ടായവുന്ന നാലാമത്തെ ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്റെ വീടിന്റെ പരിസരത്ത് ആവശ്യത്തിന് സിസിടിവി ക്യാമറകളുണ്ട്, അത് പരിശോധിച്ചിട്ടുണ്ടാവാം. എന്തു തന്നെയായാലും കുറ്റവാളികളെ ഉടന്‍ പിടികൂടണം. അതീവ സുരക്ഷാ മേഖലയിലാണ് ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് കരുതുന്നത്. എത്രയും പെട്ടെന്ന് നടപടികള്‍ കൈക്കൊള്ളണം. കുറ്റവാളികളെ കഴിയുന്നത്ര വേഗത്തില്‍ അറസ്റ്റ് ചെയ്യണം' അദ്ദേഹം നല്‍കിയ കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹരിയാനയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്ന മുസ്‌ലിം യുവാക്കളുടെ വീട് അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
My Delhi residence has been attacked again. This is the fourth incident since 2014. Earlier tonight, I returned from Jaipur & was informed by my domestic help that a bunch of miscreants pelted stones that resulted in broken windows. @DelhiPolice must catch them immediately pic.twitter.com/vOkHl8IcNH
— Asaduddin Owaisi (@asadowaisi) February 19, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."