HOME
DETAILS

ഭീഷണിയിലും ആചാരം മുടങ്ങിയില്,ല ക്ഷേത്ര രഥോത്സവ തുടക്കം ഖുര്‍ആന്‍ പാരായണത്തോടെ

  
backup
April 15 2022 | 06:04 AM

856356-2022-15-april


ഹാസന്‍
കര്‍ണാടകയിലെ ചന്നകേശവ ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരമായ രഥോത്സവത്തിന് ഇത്തവണയും തുടക്കം കുറിച്ചത് ഖുര്‍ആന്‍ പാരായണത്തോടെ. ഖുര്‍ആന്‍ പാരായണത്തിനെതിരേ സംഘ്പരിവാർ രംഗത്തു വന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെയാണ് ആചാരം മുടക്കാതെ ഖുര്‍ആന്‍ പാരായണം നടത്തിയത്. ഹാസന്‍ ജില്ലയിലെ ബേലൂരിലാണ് 12ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൊയ്‌സാല രാജാവ് വിഷ്ണു വര്‍ധന 1116 ല്‍ ചോളന്മാര്‍ക്കെതിരേ യുദ്ധം ജയിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. കൊവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ഇവിടെ രഥോത്സവം നടന്നിരുന്നില്ല.


വര്‍ഷങ്ങളായി രണ്ടു ദിവസത്തെ രഥോത്സവം തുടങ്ങുന്നത് ഖുര്‍ആന്‍ പാരായണത്തോടെയാണ്. ഖാസി എത്തിയാണ് ഓത്തു നടത്തുക. ആയിരക്കണക്കിന് വിശ്വാസികളും വിദേശികളടക്കം വിനോദ സഞ്ചാരികളും എത്തുന്ന ചടങ്ങാണിത്. ബുധനാഴ്ചയിലെ ചടങ്ങിൽ, ഖാസി സയ്യിദ് സഈജ് പാഷ ഖുര്‍ആന്‍ പാരായണം നടത്തി. ക്ഷേത്ര ഭാരവാഹികളും സന്നിഹിതരായി. ഹിന്ദുക്കളും മുസ്‌ലിംകളും സാഹോദര്യത്തോടെയാണ് ജീവിക്കേണ്ടതെന്നും എല്ലാവര്‍ക്കും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്നും പാഷ നന്മ നേർന്നു. ചന്നകേശവ വിഗ്രഹത്തില്‍ മൈസൂരു രാജാവ് നല്‍കിയ തിരുവാഭരണം ചാര്‍ത്തുന്ന ചടങ്ങിന് ക്ഷേത്രം അധികൃതര്‍ നേതൃത്വം നല്‍കി.


സംഘ്പരിവാർ ഇത്തവണ ഖുര്‍ആന്‍ പാരായണത്തിനെതിരേ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ ദേവസ്വം (മുസ്‌റായ്) വകുപ്പിന് കത്തെഴുതി അനുവാദം ചോദിച്ചിരുന്നു. വകുപ്പ് കമ്മിഷണര്‍ രോഹിണി സിന്ധൂരിയാണ് അനുമതി നല്‍കിയത്. 2002ലെ ഹിന്ദുമത നിയമത്തിലെ സെക്ഷന്‍ 58 പ്രകാരമാണ് അനുമതിയെന്നും സിന്ധൂരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago