കൊവിഡ് ലക്ഷണങ്ങളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ശ്മശാനത്തിലെത്തിച്ചു
അമരാവതി: വാഹനങ്ങളോ ആംബുലന്‍സോ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കൊവിഡ് ലക്ഷണളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍. 50കാരിയുടെ മൃതദേഹമാണ് മകനും മരുമകനും ചേര്‍ന്ന് ബൈക്കിന്റെ നടുവിലിരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരേ ഉയരുന്നത്.
കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 50കാരിയെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, ആശുപത്രിയില്‍ നിന്ന് പരിശോധനാ ഫലം പുറത്തുവരുന്നതിനു മുന്‍പ് സ്ത്രീ മരിച്ചു.
തുടര്‍ന്ന് സംസ്കരിക്കാനായി അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വാഹനങ്ങള്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് ബൈക്കില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്.
കൊവിഡിന്റെ ആദ്യ ഘട്ട വ്യാപനത്തെ ചെറുക്കാന്‍ 1088 ആംബുലന്‍സുകളും 104 മെഡിക്കല്‍ യൂനിറ്റുകളും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഈ സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."