നഗരസഭാ കൗണ്‍സിലില്‍ പ്രതിഷേധം; അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു
തിരൂര്‍: രാജീവ്ഗാന്ധി സ്മാരക സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു കൗണ്‍സില്‍ യോഗത്തില്‍ ബഹളവും പ്രതിഷേധവും. യു.ഡി.എഫ് കൗണ്‍സിലര്‍ പി.കെ.കെ തങ്ങള്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസാണ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗീരീഷ് തള്ളിയത്. ചെയര്‍മാന്റെ വിശദീകരണത്തിനു തൊട്ടുപിന്നാലെ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തുവന്നു.
ചെയര്‍മാനും മറ്റു ഭരണപക്ഷ അംഗങ്ങളും മറുപടി തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചു പ്രതിപക്ഷ അംഗങ്ങള്‍ പ്രതികരിച്ചതോടെ വീണ്ടും പ്രശ്‌നമായി. തുടര്‍ന്നു ശക്തമായ വാദപ്രതിവാദങ്ങളുമുണ്ടായി. സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാത്തതിനു കാരണം എം.എല്‍.എയുമായുള്ള വ്യക്തിവിരോധമോ രാഷ്ട്രീയ അഭിപ്രായവ്യത്യാസമോ ആണോയെന്നു ചെയര്‍മാന്‍ വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്‍ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴില്‍ ഇലവന്‍സ് കളിക്കാന്‍ സാധിക്കുന്ന സ്റ്റേഡിയം തിരൂര്‍ നഗരസഭയ്ക്കു മാത്രമാണുള്ളതെന്നും അതു നശിപ്പിക്കാന്‍ അനുവദിക്കരുതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സി.പി.എം നേതാക്കളടക്കമുള്ള സര്‍വകക്ഷി സംഘത്തോട് സ്റ്റേഡിയം ഏറ്റെടുക്കുന്നതില്‍ നഗരസഭാ ചെയര്‍മാന്‍ പത്തു ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സമയം അവസാനിച്ചിട്ടും യാതൊരു തീരുമാനവും അറിയിച്ചില്ലെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാറിന് കത്തു നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തീരുമാനിക്കുന്നതിനുസരിച്ചു മാത്രമേ സ്റ്റേഡിയം ഏറ്റെടുക്കുന്നതു പരിഗണിക്കുകയുള്ളൂവെന്നും ചെയര്‍മാനും വ്യക്തമാക്കി. യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കല്‍പ്പ ബാവ, സി.എം അലിഹാജി, പി.കെ.കെ തങ്ങള്‍, മൊയ്തീന്‍കുട്ടി, സി. കുഞ്ഞീതു തുടങ്ങിയവര്‍ വിഷയത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."