ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് തിളങ്ങുന്ന നാഴികകല്ല്: മന്ത്രി ആര്‍. ബിന്ദു
വാഴയൂര്‍: നാക് എ.പ്ലസ്.പ്ലസ് മികവില്‍ സാഫി കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരവ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് മികവിന്റെ ബ്രാന്‍ഡ് മോഡല്‍ ആയി മാറി കഴിഞ്ഞുവെന്നും, ഭാവിയില്‍ ഒരു പ്രൈവറ്റ് ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയായി സാഫിയെ പരിഗണിക്കാനുള്ള എല്ലാ സാധ്യതയും സാഫി ഇന്‍സ്റ്റിട്യൂട്ടിന് ഉണ്ടെന്നും കോളജില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ,സാമൂഹിക നീതി വകുപ്പ് മന്ത്രിയായ ആര്‍. ബിന്ദു പറഞ്ഞു.
സയന്‍സ് ബ്ലോക്ക് ഉദ്ഘാടനവും നാക് വിജയാഘോഷത്തിലും പങ്കുചേര്‍ന്നു സംസാരിക്കുകയായിരുന്നു മന്ത്രി. സാഫിയെ സയന്‍സ് & റിസര്‍ച്ചിന്റെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മറ്റുമെന്നും, സാഫി അതിനായി അത്യാധുനിക മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അതിനായി ചുവടു മാറ്റാന്‍ ഒരുങ്ങികഴിഞ്ഞെന്നും സാഫി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ചടങ്ങില്‍ മുഴുവന്‍ അധ്യാപകരെയും അനധ്യാപകരെയും പാര്‍ലമെന്റ് മെമ്പര്‍ പി . വി അബ്ദുല്‍വഹാബ്, ഡോ. ആസാദ് മൂപ്പന്‍, സി. എച് അബ്ദുല്‍ റഹീ, എം. എ മെഹബൂബ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. വിദ്യാര്‍ഥികളുടെ വൈവിദ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങ് മികവുറ്റതാക്കി. സാഫി ജനറല്‍ സെക്രട്ടറി എം.എ മെഹബൂബ് സ്വാഗതവും സാഫി ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ അധ്യക്ഷതയും വഹിച്ചു.
സാഫി ട്രാന്‍സഫോര്‍മേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി .എച്ച് അബ്ദുല്‍ റഹീം കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇ . പി ഇമ്പിച്ചികോയ, പി.വി അബ്ദുല്‍ വഹാബ് എംപി, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍, പി.കെ അഹമ്മദ്, സി.പി കുഞ്ഞി മുഹമ്മദ്, അബ്ദുല്‍ സലാം കുഞ്ഞി മൂപ്പന്‍, അയൂബ് മൂവക്കാന്‍, ഫൈറൂസ് സി എ, സാക്കിബ് ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. സാഫി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കേണല്‍ നിസാര്‍ അഹമ്മദ് സീതി നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."