HOME
DETAILS
MAL
ഗോവയില്‍ മെയ് മൂന്നുവരെ ലോക്ക്ഡൗണ്‍
backup
April 28 2021 | 10:04 AM
പനാജി: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഗോവയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് മൂന്നു വരെയാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
പൊതുഗതാഗതം അനുവദിക്കില്ല. അവശ്യ സര്‍വിസുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ വൈകുന്നേരം മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരികയെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
ആഴ്ച ചന്തകളും കസിനോകളും അടയ്ക്കണം. വ്യവസായ മേഖലയെ നിയണ്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്താക്കി. കൊവിഡ് വാക്സിനേഷന് സെന്ററുകള്‍ പഴയതുപോലെ തന്നെ പ്രവര്‍ത്തിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2,110 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 31 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 81,908 പേര്‍ക്കാണ് ഗോവയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."