വിവാഹപ്പന്തലില്‍ ഇരച്ചെത്തിയ ആ കലക്ടര്‍ ത്രിപുരയിലേത്; വരനെയടക്കം കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞു
അഗര്‍ത്തല: കല്യാണ മാമാങ്കം നടക്കുന്ന പന്തലില്‍ കയറിച്ചെന്ന് അവിടെയുള്ള വരനെയടക്കം കൈയ്യേറ്റം ചെയ്യുകയും പൊലിസുകാരോടെല്ലാം കയര്‍ക്കുന്നതും ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ത്രിപുരയിലെ വെസ്റ്റ് ത്രിപുര കലക്ടര്‍ ശൈലേഷ് കുമാര്‍ യാദവാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ വിവാദത്തിലേക്ക് കൂടി നയിച്ചതോടെ അദ്ദേഹം മാപ്പ് പറഞ്ഞ തടിയൂരി.
ത്രിപുരയിലെ മാണിക്യ കോര്‍ട്ടിലാണ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് വമ്പന്‍ കല്യാണ മേളം നടന്നത്. രാത്രി പത്തുമണി കഴിഞ്ഞും ആഘോഷം തുടരുന്നുണ്ടെന്നറിഞ്ഞാണ് കലക്ടര്‍ നേരിട്ടെത്തിയത്. ഭക്ഷണം കഴിക്കുന്നവരുള്‍പ്പെടെ അതിഥികളെയെല്ലാം അദ്ദേഹം ഓടിക്കുന്നതും വീഡിയോയില്‍ കാണാം. സംസാരിക്കാന്‍ ശ്രമിച്ച വരനെ പിടിച്ചുതള്ളുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഉന്നത ഉദ്യോഗസ്ഥനെതിരെയും കലക്ടര്‍ ആക്രോശിക്കുന്നുണ്ട്. നടപടിയെടുക്കാത്ത കാരണത്താല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
Tripura West District Magistrate (DM) Dr Shailesh Kumar Yadav ordered closure of 2marriage halls for violating night curfew order in Agartala.
— ProNaMo (@Pronamotweets) April 27, 2021
Tough times calls for tough measures..wish to see the same kind of action on other religious gatherings also.#COVID19India pic.twitter.com/wm6TCkJQdO
എന്നാല്‍ വീഡിയോ വൈറലായതോടെ പല ഭാഗത്തുനിന്നും എതിര്‍പ്പുയര്‍ന്നു. ഇതോടെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞ് കലക്ടര്‍ രംഗത്തെത്തിയത്. ആരുടെയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."