HOME
DETAILS
MAL
സഊദി സന്ദർശനത്തിന് ഖത്തർ അമീറിന് ക്ഷണം, സൽമാൻ രാജാവിന്റെ കത്ത് കൈമാറി
backup
April 28 2021 | 12:04 PM
റിയാദ്: സഊദി അറേബ്യ സന്ദർശിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ക്ഷണം. അമീറിനെ സഊദിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഖത്തർ അമീറിന് കൈമാറി. ഖത്തറിൽ എത്തിയ സഊദി വിദേശ കാര്യ മന്ത്രി ഖത്തർ അമീറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് രാജാവിന്റെ ക്ഷണക്കത്ത് കൈമാറിയത്.
മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്ത ഇരുവരും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
ദോഹ സഊദി എംബസി ചാർജ് ഡി അഫയേഴ്‌സ് അലി അൽഖഹ്താനി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."