HOME
DETAILS
MAL
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട; ഒന്നര കോടിയുടെ സ്വര്‍ണ്ണം പൊലിസ് പിടികൂടി
backup
April 16 2022 | 06:04 AM
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 3 യാത്രക്കാരില്‍ നിന്നായി ഒന്നര കോടിയുടെ സ്വര്‍ണ്ണം പൊലിസ് പിടികൂടി. സംഭവത്തില്‍ 3 കാരിയര്‍മാര്‍ അടക്കം 10 പേര് പിടിയില്‍.
ദുബൈയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി ആസിഫലി എന്നിവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇവര്‍ പൊലിസിന്റെ പിടിയിലായത്. ഇവരെ സ്വീകരിക്കാനെത്തിയ 7 പേരെയും പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."