വീടുകളില്‍ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് പഞ്ചാബിലെ എഎപി സര്‍ക്കാര്‍
മൊഹാലി: പഞ്ചാബില്‍ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ജുലൈ ഒന്ന് മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനമായിരുന്ന വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും വന്നിരിക്കുന്നത്. 300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു.
മാര്‍ച്ച് 19ന് ചേര്‍ന്ന പ്രഥമ മന്ത്രിസഭാ യോഗത്തില്‍ പൊലിസില്‍ 10,000 നിയമനം അടക്കം 25,000 ആളുകള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയില്‍ ആപ് സര്‍ക്കാര്‍ 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."