തലയില്‍ മുണ്ടിട്ട് ജമാഅത്തെ ഇസ്ലാമി ആര്.എസ്.എസുമായി ചര്‍ച്ച നടത്തി; യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം: പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് പി.എ മുഹമ്മദ് റിയാസ്. തലയില്‍ മുണ്ടിട്ട് പോയി ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം. ലീഗും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ലെന്നും ഇടത് തുടര്‍ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ടെന്നും ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും റിയാസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി എഫിലെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇത്. ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നല്‍കിയിട്ടില്ലെന്നും റിയാസ് പറഞ്ഞു. അതേസമയം ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസുമായുളള ചര്‍ച്ച വെല്‍ഫയര്‍ പാര്‍ട്ടി ലീഗ് കോണ്‍ഗ്രസ് ത്രയത്തിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."