ചാമ്പ്യന്‍ലീഗില്‍ ഇന്ന് ക്ലാസിക് പോര്
ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ എഫ്സി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനെ നേരിടും. ലിവര്‍പൂളിന്റെ ഹോം മൈതാനമായ ആന്‍ഫീല്‍ഡില്‍ ഇന്ന് രാത്രി 1:30 നാണ് മത്സരം. 2018 ചാമ്പ്യന്‍സ് ലീഗില്‍ ആവേശകരമായ മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് കിരീടം ഉയര്‍ത്തിയിരുന്നു.
ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട് ഇറ്റാലിയന്‍ ക്ലബ് നാപോളിയെ നേരിടും. സ്പാനിഷ് ലീഗ് - കപ്പ് ടൂര്‍ണമെന്റുകളിലെ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയത്. ഈ മാസം തുടക്കത്തില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിനെ തോല്‍പ്പിച്ച് ക്ലബ് ലോകകപ്പ് നേടിയ റയല്‍ മാഡ്രിഡ് കടുത്ത ആത്മവിശ്വാസത്തിലാണ്. ലിവര്‍പൂളിനെതിരെയുള്ള കഴിഞ്ഞ ആറ് മത്സരങ്ങളിലും റയല്‍ മാഡ്രിഡ് തോല്‍വി അറിഞ്ഞിട്ടില്ല. ഒറേലിയാന്‍ ച്യുവമേനി, ടോണി ക്രൂസ് എന്നിവര്‍ ഇന്നത്തെ മത്സരം കളിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."