കേബിള്‍ കുരുക്ക് വീണ്ടും; കൊച്ചിയില്‍ കഴുത്തില്‍ കേബിള്‍ കുരുങ്ങി ബൈക്ക് യാത്രികന് പരുക്ക്
കൊച്ചി: കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഡ്വക്കേറ്റ് കുര്യനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ എം ജി റോഡിലായിരുന്നു അപകടം. പരുക്കേറ്റ കുര്യനെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്.
കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡരികിലെ കേബിളുകള്‍ നീക്കം ചെയ്യുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു . സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വര്‍ക്ക് പരിധിക്ക് ഉള്ളില്‍ അപകടരമായ രീതിയിലുള്ള കേബിളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയെന്ന് സംഘടന അറിയിച്ചു.
കഴിഞ്ഞ മാസം ആലപ്പുഴ കായംകുളത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് അശ്രദ്ധമായി കിടന്ന കേബിള്‍ കാരണമായിരുന്നു. ലോക്കല്‍ ചാനലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായിരുന്നു. ബൈക്ക് ഓടിച്ചുവന്ന ഭര്‍ത്താവ് റോഡിന് നടുവില്‍ കേബിള്‍ കണ്ട് തലകുനിച്ചു.പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തില്‍ കേബിള്‍ ചുറ്റി തലയിടിച്ച് റോഡില്‍ വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."