തെലങ്കാനയില്‍ അഞ്ചു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ചു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. നിസാമാബാദില്‍ ഞായറാഴ്ച രാവിലെയാണ് ഈ ദാരുണ സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.
പിതാവിന്റെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു കുട്ടിയെ നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ വസ്ത്രങ്ങള്‍ കടിച്ചുപറിച്ച് അവനെ പൂര്‍ണമായും കീഴ്‌പ്പെടുത്തുകയായിരുന്നു. നായ്ക്കള്‍ കുട്ടിയെ കടിച്ച് പിടിച്ച് മറ്റൊരു ഭാഗത്തേക്ക് വലിച്ചിഴക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
നേരത്തെ ഗുജറാത്തിലെ സൂറത്തിലും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് അന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
#hyderabad dog bite pic.twitter.com/mJkKOnaof3
— Sai vineeth(Journalist??) (@SmRtysai) February 21, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."