HOME
DETAILS

ഇന്നത്തെ ഉത്തരേന്ത്യന്‍ ദുരന്തം നാളെ കേരളത്തില്‍ ആവര്‍ത്തിച്ചേക്കാം

  
backup
April 29 2021 | 05:04 AM

5465418465-2



ഓക്‌സിജന്‍ കിട്ടാതെ, വെന്റിലേറ്ററുകള്‍ ലഭിക്കാതെ, ഐ .സി .യു മുറികള്‍ കിട്ടാതെ ഉത്തരേന്ത്യയില്‍ ആളുകള്‍ മരിച്ചുവീഴുമ്പോഴും അതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന അലസ മനോഭാവത്തില്‍ അഭിരമിക്കുകയാണ് കേരള ജനത. ആരോഗ്യ വകുപ്പില്‍ നിന്നു നിരന്തരമായ ഓര്‍മപ്പെടുത്തലുകളും നിര്‍ദേശങ്ങളും ഉണ്ടായിട്ടുപോലും അതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന മനോഭാവം. വീടുകളിലും ആളുകള്‍ മാസ്‌ക് ധരിക്കണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.അതിശീഘ്ര രോഗവ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍. എന്നാല്‍ പുറത്തുപോലും മാസ്‌ക് ധരിക്കാത്ത ഒരു ജനതയോടാണ് മുഖ്യമന്ത്രിയുടെ ഉപദേശം. മാസ്‌ക് ധരിക്കാത്തതിനാലും സാമൂഹ്യ അകലം പാലിക്കാത്തതിനാലും ദിനവും നൂറുകണക്കിനു കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതൊന്നും പ്രായഭേദമന്യേ ആളുകളെ പിന്തിരിപ്പിക്കുന്നില്ല.


ഉത്തരേന്ത്യയില്‍ ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ചുകൊണ്ടിരിക്കുന്നതായിരുന്നു വാര്‍ത്ത. ആശുപത്രികളുടെ ദൗര്‍ലഭ്യമായിരുന്നില്ല ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളില്‍ ആളുകള്‍ ഈയാംപാറ്റകള്‍ പോലെ മരിച്ചുവീഴാന്‍ കാരണമായത്. ആശുപത്രികളിലെ കിടക്കകളെക്കാളും അധികം രോഗ ബാധിതരുണ്ടായപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ ഓക്‌സിജന്‍ മതിയാകാതെ വന്നു. ഐ.സി.യു മുറികള്‍ നിറഞ്ഞു ' വെന്റിലേറ്ററുകള്‍ കിട്ടാതെ വന്നു. ആളുകള്‍ കൂട്ടത്തോടെ മരിക്കാനും തുടങ്ങി. ശവമടക്കിന് കൊണ്ടുപോകാന്‍ ആവശ്യമായ ആംബുലന്‍സുകള്‍ കിട്ടുന്നില്ല. കിട്ടുന്നവയിലാകട്ടെ അട്ടിയിട്ടാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. ആംബുലന്‍സുകള്‍ കിട്ടാതെ വരുമ്പോള്‍ ഒട്ടോറിക്ഷകളിലും, മോട്ടോര്‍ ബൈക്കുകളിലും മൃതദേഹങ്ങള്‍ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോവുന്നത് ഉത്തരേന്ത്യയില്‍ നിത്യകാഴ്ചകളായി മാറിയിരിക്കുന്നു. ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.. കൂട്ടത്തോടെയാണ് മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നത്. അതിനുതന്നെ ഇരുപതും, അതിലധികവും മണിക്കൂറുകള്‍ ബന്ധുക്കള്‍ കാത്തിരിക്കേണ്ടി വരുന്നു. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെക്കാള്‍ ഭീകരമാണ് ഉത്തരേന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ.


ഈ അവസ്ഥ നമ്മുടെ കൊച്ചുസംസ്ഥാനത്ത് ഉണ്ടാകാതിരിക്കാനാണ് മുഖ്യമന്ത്രിയും, ആരോഗ്യ വിദഗ്ധരും നിരന്തരം മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. മതിയായ ചികിത്സ കിട്ടാതെ കൊവിഡ് രോഗികള്‍ കേരളത്തിലുംമരിക്കാന്‍ തുടങ്ങിയതിന്റെ സൂചന കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായി. കൊവിഡ് ഐ.സി.യു കിട്ടാതെ വയോധിക നാല് മണിക്കൂറാണ് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പടിക്കല്‍ കാത്തുകെട്ടി കിടക്കേണ്ടി വന്നത്. ഒടുവില്‍ അവരെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ നമ്മുടെ സംസ്ഥാനത്ത് ചികിത്സ കിട്ടാതെ ഇത്തരം മരണങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതിനുവേണ്ടത് രോഗം പിടിപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക എന്നതാണ്. എന്നാല്‍ ജനങ്ങള്‍ അതിനൊട്ടും തയാറല്ല എന്നതാണ് വസ്തുത. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവര്‍ക്കെതിരേ ഇന്നലെ പൊലിസ് എടുത്ത കേസുകളില്‍ നിന്ന് മനസിലാകുന്നതും ഇതുതന്നെ. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് 40651 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായത് 1053 പേര്‍.124 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്‌ക് ധരിക്കാത്ത 15011 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഉത്തരേന്ത്യയില്‍ മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും കേരളീയര്‍ അലംഭാവം ഉപേക്ഷിക്കാന്‍ തയാറില്ലെന്നാണ് ഈ കേസുകള്‍ നല്‍കുന്ന പാഠം.


ഉത്തരേന്ത്യയില്‍ ആളുകള്‍ ശ്വാസം കിട്ടാതെ മരിക്കുവാന്‍ കാരണമായിത്തീരുന്ന, അതിതീവ്ര വ്യാപനശേഷിയുള്ള, വകഭേദം വന്ന വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം തന്നെ കേരളത്തിലും കണ്ടെത്തിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. യു.കെ വകഭേദം, മാരകശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍ വകഭേദം. വകഭേദം വന്ന ഇന്ത്യന്‍ വൈറസ് എന്നിവയാണവ. അതിവേഗം പടരുന്ന യു.കെ വകഭേദം അധികവും കണ്ടെത്തിയത് വടക്കന്‍ കേരളത്തിലാണ്. മാരകശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ കണ്ടെത്തിയതിനാല്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ അഗ്‌നിപര്‍വതത്തിനു മുകളിലിരിക്കുന്ന അവസ്ഥയാണിപ്പോള്‍ കേരളത്തിന്റെത്. പക്ഷെ ജനങ്ങള്‍ അത് മനസിലാക്കുന്നില്ല. ഇന്നത്തെ ഉത്തരേന്ത്യ നാളത്തെ കേരളത്തിലും ആവര്‍ത്തിച്ചു കൂടായ്കയില്ലെന്ന മുന്നറിയിപ്പ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. വകഭേദം വന്ന വൈറസുകള്‍ രോഗ പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളവയാണ്. മഹാരാഷ്ട്രയില്‍ പിടിച്ചാല്‍ കിട്ടാത്ത വിധം രോഗം പടരുന്നതിന്റെ മുഖ്യ കാരണവും ഇതുതന്നെ.ഈ വൈറസ് കേരളത്തില്‍ ഏഴുശതമാനം പേരിലും, മാരകശേഷിയുളള ദക്ഷിണാഫ്രിക്കന്‍ വൈറസ് രണ്ട് ശതമാനം പേരിലും കണ്ടെത്തി എന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്. വകഭേദം വന്ന വൈറസുകള്‍ ഏത് വിധേനയായിരുന്നുവോ ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്, അതേ അവസ്ഥയാണിപ്പോള്‍ കേരളത്തില്‍ ഉള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. മാസ്‌ക് ധരിക്കാത്തതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളതും ഈ ജില്ലകളിലാണ്.കഴിഞ്ഞ ചൊവ്വാഴ്ച മാത്രം അയ്യായിരത്തിലേറെ പേര്‍ക്ക് രോഗം റിപ്പോര്‍ട്ടുചെയ്ത ഏക ജില്ലയാണ് കോഴിക്കോട്.

തൊട്ടു പിറകെ എറണാകുളവും മലപ്പുറവും ഉണ്ട്. ദിവസവും പതിനായിരമെന്ന തോതില്‍ പുതിയ രോഗബാധിതര്‍ സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്നു.
രോഗത്തിന്റെ ഈ രീതിയിലുള്ള അതിതീവ്രമായ വ്യാപനം മനസിലാക്കിയതുകൊണ്ടാണ് വീടുകളിലും മാസ്‌ക് ധരിക്കണമെന്നും, പുറത്തിറങ്ങുമ്പോള്‍ രണ്ട് മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചത്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വന്‍പിച്ച തിരക്കാണ്
അനുഭവപ്പെടുന്നത്. ഇത് രോഗ പകര്‍ച്ച എളുപ്പത്തിലാക്കും. വാക്‌സിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെങ്കിലും രോഗം വരാതിരിക്കാനുള്ള അന്തിമ മാര്‍ഗമല്ല. രോഗം വരാതിരിക്കണമെങ്കില്‍ സര്‍ക്കാരും, ആരോഗ്യ വിദഗ്ധരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുകതന്നെ വേണം. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ രണ്ട് മാസ്‌ക് ധരിക്കുക. കുട്ടംകൂടാതിരിക്കുക. അകലം പാലിക്കുക.പുറത്തു പോയി വന്നാല്‍ ശരീരം ശുചിയാക്കുക. പുറത്ത് ഇടപഴകുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.ഈ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കാന്‍ തയാറുണ്ടെങ്കില്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്ന് കേരളം രക്ഷപ്പെടൂ. അല്ലാത്തപക്ഷം ഇന്നത്തെ ഉത്തരേന്ത്യന്‍ ദുരന്തമായിരിക്കും നാളത്തെ കേരളത്തെ കാത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  18 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago