HOME
DETAILS

ബദ്ര്‍: കാലം മായ്ക്കാത്ത അമരസ്മൃതി

  
backup
April 29 2021 | 05:04 AM

badr-todaysarticle-jamalullaily-thangal


1440 വര്‍ഷം മുന്‍പ് ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനായിരുന്നു ബദ്ര്‍. കാലം എത്ര കഴിഞ്ഞാലും ബദ്ര്‍ സ്മൃതിയോ ബദ്‌രീങ്ങളുടെ ഓര്‍മകളോ മായുന്നില്ല. മിക്ക വിശ്വാസികളും ദിനേ അവരെ സ്മരിക്കുന്നു. അവരുടെ നാമങ്ങള്‍ ചൊല്ലുന്നു. അവരെ തവസ്സുലാക്കി പ്രാര്‍ഥിക്കുന്നു. ഈ സംഘം നശിച്ചാല്‍ പിന്നെ നിന്റെ പ്രഘോഷണത്തിന് മറ്റൊരു ടീം ഇവിടെ ഉണ്ടാകില്ല എന്ന തിരുദൂതര്‍ (സ)യുടെ പ്രാര്‍ഥന ആലോചിച്ചാല്‍ മതി, അതിന്റെ കാരണം മനസിലാകാന്‍. അവരന്ന് ജീവാര്‍പ്പണത്തോടെ സമരം ചെയ്തതിനാലാണ് ഇന്നു നാം അഭിമാനത്തോടെ മുസ്‌ലിമായി ജീവിക്കുന്നത്.


അതൊരു അനിവാര്യതയുടെ പോരാട്ടമായിരുന്നു. ബദ്റിന്റെ ശരിയായ പശ്ചാത്തലം വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഏതു നിഷ്പക്ഷമതിയും വിളിച്ചുപറയും, ബദ്ര്‍ അതിന്റെ പതിമൂന്നു വര്‍ഷം മുന്‍പേ നടക്കേണ്ടതായിരുന്നുവെന്ന്. പ്രവാചക പ്രബോധനത്തിന്റെ ആദ്യ നാള്‍ മുതല്‍ ബദ്ര്‍ വരെ നീണ്ടുനില്‍ക്കുന്ന മുസ്ലിംകളുടെ ചരിത്രവും ബദ്റിലേക്കു നയിച്ച സാഹചര്യവും പരിശോധിച്ചാല്‍ അത് ആര്‍ക്കും ബോധ്യമാകും. പ്രധാനമായും മൂന്നു കാരണങ്ങളാണ് ബദ്റില്‍ സായുധപോരാട്ടത്തിനു മുസ്ലിംകളെ പ്രേരിപ്പിച്ചത്. നിരന്തരം ചോദ്യം ചെയ്യപ്പെട്ട സാമൂഹിക, രാഷ്ട്രീയ സുരക്ഷ. വിശ്വാസ, അഭിപ്രായ, പ്രബോധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത്. സാമ്പത്തിക ചൂഷണങ്ങള്‍. ഈ മൂന്നു പ്രവണതകളും ഫലപ്രദമായി പ്രതിരോധിക്കേണ്ടത് അനിവാര്യതയായിരുന്നു. മക്കയില്‍ തികഞ്ഞ അവഗണനയും അരക്ഷിതത്വവുമായിരുന്നു മുസ്‌ലിംകള്‍ നേരിട്ടത്. അത് അസഹ്യമായപ്പോഴാണ് മദീനയിലേക്കുള്ള പലായനം. എന്നാല്‍, മദീനയിലും മുസ്ലിംകള്‍ക്കു നിരന്തര പീഡനം സഹിക്കേണ്ടിവന്നു. ശത്രുക്കള്‍ അതിര്‍ത്തി ലംഘിച്ചു മദീനയിലേക്കു നുഴഞ്ഞുകയറി അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.


കൃഷി നശിപ്പിക്കുക, വീടുകള്‍ തകര്‍ക്കുക, കിണറുകള്‍ മലിനമാക്കുക, കാലികളെയും സമ്പത്തും കൊള്ളയടിക്കുക, തീവച്ചു നശിപ്പിക്കുക തുടങ്ങിയ അതിക്രമങ്ങളിലൂടെ മുസ്ലിംകളെ ദുര്‍ബലമാക്കാനുള്ള ശ്രമം അവിശ്വാസികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ അനിവാര്യതയുടെ സൃഷ്ടിയായാണ് ബദ്ര്‍ പോരാട്ടം നടന്നത്. ആത്മവീര്യവും സ്ഥൈര്യവുമുള്ള ഒരു ചെറുസംഘത്തിനു സായുധ സജ്ജരായ ഒരു വലിയ സൈന്യത്തെ ജയിക്കാന്‍ സാധിച്ചത് അതുല്യ നേട്ടമായിരുന്നു. നേതാവും അണികളും തമ്മിലുള്ള സഹകരണവും മനപ്പൊരുത്തവും ബദ്‌റില്‍ തെളിഞ്ഞുകാണാം. അല്ലാഹു അവര്‍ക്കു സഹായം നല്‍കി. നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസം ബദ്്റിന്റെ വിജയത്തിന്റെ അടിസ്ഥാന കാരണമായി. യുദ്ധം സമാഗതമായെന്നുള്ള ചര്‍ച്ച നബി (സ്വ) നടത്തിയപ്പോള്‍ മൂസാ നബി (അ)യുടെ അനുയായികള്‍ പറഞ്ഞ പോലെ ഞങ്ങള്‍ പറയില്ലെന്നും നബി (സ്വ) തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും പ്രഖ്യാപിച്ചത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. നബി (സ്വ)യോടുള്ള അതിരറ്റ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കിയില്ല.


അണികളെ തയാറാക്കുമ്പോള്‍ സവാദ് (റ) അല്‍പം തെന്നിനിന്നു. കൈയിലുണ്ടായിരുന്ന അമ്പിന്റെ പിടികൊണ്ട് നബി (സ്വ) അദ്ദേഹത്തിന്റെ വയറ്റില്‍ ചെറുതായൊു കുത്തി. 'നേരെ നില്‍ക്കൂ സവാദേ' എന്നു പറഞ്ഞു. 'അല്ലാഹുവിന്റെ ദൂതരേ താങ്കളെന്നെ വേദനിപ്പിച്ചു. എനിക്കു പ്രതിക്രിയ അനുവദിക്കണം'. നബി (സ്വ) കുപ്പായം പൊക്കി. സവാദ് (റ) നബി (സ്വ)യുടെ വയറില്‍ ചുംബിച്ചു. 'എന്താ സവാദേ ഇതെല്ലാം'- നബി സ്വ) ചോദിച്ചു; 'യുദ്ധം മുന്നില്‍ കാണുകയല്ലേ നാം, അതിനാല്‍ അങ്ങയെ അവസാനമായി കാണുമ്പോള്‍ എന്റെ ശരീരം അങ്ങയുടെ ശരീരത്തെ സ്പര്‍ശിക്കട്ടെ എന്നു കരുതി'. സവാദ്(റ)നു വേണ്ടി നബി(സ്വ) പ്രാര്‍ഥിച്ചു. ബദ്റിന്റെ യുദ്ധഭൂമിയില്‍ വച്ച് നബി (സ്വ) നിറകണ്ണുകളോടെ അല്ലാഹുവിലേക്കു കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഈ കൊച്ചുസംഘം എങ്ങാനും ബദ്റിന്റെ മണ്ണില്‍ പരാജയപ്പെട്ടാല്‍ പിന്നീട് നിന്നെ ആരാധിക്കാന്‍ ഈ ഭൂമുഖത്ത് ആരും ശേഷിക്കുകയില്ല.' നബി (സ്വ)യ്ക്കു വേണ്ടി തയാറാക്കിയ പന്തലിലെത്തി ദീര്‍ഘനേരം താണുകേണ് പ്രാര്‍ഥിച്ചു. തട്ടമെല്ലാം താഴെ വീണു. അബൂബക്കര്‍ (റ) നബിയെ ആശ്വസിപ്പിക്കുകയായിരുന്നു: 'അല്ലാഹു സഹായിക്കും, താങ്കളോട് ചെയ്ത വാഗ്ദാനം പാലിക്കും'. മുസ്ലിംകള്‍ വിജയിക്കുവോളം ആവര്‍ത്തിച്ചു നബി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ശത്രു സൈന്യത്തിനു സഹായമായി പിശാച്ചുതന്നെ രംഗത്തുവന്നു.


സുറാഖത്തുബ്നു മാലികിന്റെ വേഷത്തില്‍ ശത്രുക്കളെ സഹായിക്കാന്‍ പിശാച് ബദ്റില്‍ രംഗത്തുവന്നതും മലക്കുകളെ കണ്ടു പിന്മാറിയതും ചരിത്രത്തില്‍ കാണാം. വിശുദ്ധ ഖുര്‍ആന്‍ സൂറതുല്‍ അന്‍ഫാലില്‍ 48ാം ആയത്തില്‍ പരാമര്‍ശിക്കുന്നത് ഈ സംഭമാണ്: 'ഇന്നു ജനങ്ങളില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്നു പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രേ എന്നു പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു'.
ബദ്റില്‍ പങ്കെടുത്തവര്‍ക്കുള്ള മഹത്തായ വിശേഷണമാണ് അസ്ഹാബുല്‍ ബദ്ര്‍ എന്നത്. അവരുടെ ചരിത്രം എക്കാലത്തുമുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവേശോജ്വലമാണ്. ഇസ്ലാമിക ലോകത്ത് എക്കാലവും അനുസ്മരിക്കപ്പെടുന്നവരാണ് അവര്‍. എക്കാലത്തെയും ധര്‍മ മുന്നേറ്റങ്ങള്‍ക്ക് ആവേശവും ആത്മധൈര്യവും പകരുന്നതാണത്. അല്ലാഹുവിന്റെ അടുക്കല്‍ അത്യുന്നത സ്ഥാനം നല്‍കപ്പെട്ടവരാണ് ബദ്രീങ്ങള്‍.


ജിബ്രീല്‍ (അ) നബി (സ്വ)യെ സമീപിച്ച് ചോദിച്ചു: നിങ്ങള്‍ക്കിടയില്‍ ബദ്രീങ്ങളുടെ പദവി എന്താണ്? നബിസ്വ) പറഞ്ഞു: അവര്‍ മുസ്്ലിംകളില്‍ ഏറ്റവും ശ്രേഷ്ഠരാണ്. ജിബ്രീല്‍ (അ) പറഞ്ഞു: അതില്‍ പങ്കെടുത്ത മലക്കുകള്‍ അവരുടെ കൂട്ടത്തിലും ശ്രേഷ്ഠരാണ് (ബുഖാരി 369). അര്‍ഹരായ മശാഇഖുമാരുടെ അനുമതിപ്രകാരം രാവിലെയും വൈകുന്നേരവും ബദ്രീങ്ങളുടെ പേരുകള്‍ പതിവാക്കല്‍ വലിയ പുണ്യമുള്ളതാണെന്നു മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അല്ലാഹു ഇഷ്ടപ്പെട്ട മഹാത്മാക്കളുടെ പേര് ഉച്ചരിച്ച് തബറുക് കരസ്ഥമാക്കുക എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ഇത്തരം സുകൃതങ്ങള്‍ ഒരുപാട് കരസ്ഥമാക്കാന്‍ കഴിയും എന്നതിനാലാണ് സമസ്തയുടെ പ്രവര്‍ത്തകര്‍ മജ്ലിസുന്നൂര്‍ എന്ന പേരില്‍ ബദ്രീങ്ങളുടെ പേര് ചൊല്ലിക്കൊണ്ടുള്ള തവസ്സുല്‍ ബൈത്ത് വ്യാപകമായി പതിവാക്കിപ്പോരുന്നത്. സമുദായത്തിന്റെ ആദ്യകാലക്കാര്‍ വിജയിച്ച മാര്‍ഗം മാത്രമേ നമുക്കു മുന്‍പിലുമുള്ളൂ എന്നു നാം തിരിച്ചറിയണം. മഹാത്മാക്കളെ അക്ഷരാര്‍ഥത്തില്‍ പിന്‍പറ്റാന്‍ നമുക്കു കഴിയുന്നിടത്താണ് നമ്മുടെ വിജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago