HOME
DETAILS
MAL
ആര്.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി
backup
April 16 2022 | 10:04 AM
പാലക്കാട്: ആര്.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍.
മൂന്നു ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് കടക്കയില്‍ കയറി ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ദൃക്സാക്ഷികളില്‍ നിന്ന് മനസ്സിലായതെന്നും വളരെ ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സുബൈര്‍ കൊല്ലപ്പെട്ട ശേഷം എസ്.ഡി.പി.ഐ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി, ആര്.എസ്.എസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."