HOME
DETAILS
MAL
സുബൈര്‍ വധം: ആര്.എസ്.എസ് പ്രവര്‍ത്തകരായ നാലുപേര്‍ പൊലിസ് കസ്റ്റഡിയില്‍
backup
April 16 2022 | 10:04 AM
പാലക്കാട്: എലപ്പുള്ളി സുബൈര്‍ വധത്തില്‍ നാലുപേര്‍ പൊലിസ് കസ്റ്റഡിയില്‍. ആര്.എസ്.എസ് പ്രവര്‍ത്തകരായ ജിനീഷ്, സുദര്ശന്, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇവരില്‍ സുദര്ശന്, ശ്രീജിത്ത്, ഷൈജു എന്നിവര്‍ എസ്.ഡി.പി.ഐ സക്കീര്‍ ഹുസൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു കാറിലായി അഞ്ച് പേരെത്തിയാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
അതിനാല്‍ ഇനി ഒരാള്‍ മാത്രമാണ് പിടിയിലാകാനുണ്ടാകുക.സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്നിന്ന് കാര്‍ കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."