ശ്രീലങ്കയില്‍ ബുര്‍ഖ നിരോധനം
കൊളംബോ: മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ നിരോധിക്കാനുള്ള തീരുമാനവുമായി ശ്രീലങ്കന്‍ ഭരണകൂടം. മുഖ മൂടുപടങ്ങള്‍ നിരോധിക്കുന്ന നിയമത്തിന് ശീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണിത്. നിര്‍ദേശം അറ്റോര്‍ണി ജനറല്‍ വകുപ്പിലേക്ക് അയക്കുകയും പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതോടെ രാജ്യത്ത് നിയമം നടപ്പില്‍ വരും.ബുദ്ധമത ഭൂരിപക്ഷ രാജ്യമാണ് ശ്രീലങ്ക.ബുര്‍ഖ നിരോധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ഐക്യരാഷ്ട്രസഭാ വിദഗ്ധന്റെ അഭിപ്രായം പരിഗണിക്കാതെയാണ് ശ്രീലങ്ക നിരോധന നീക്കവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര യോഗത്തില്‍ ബുര്‍ഖ നിരോധിക്കാനുള്ള പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖരയുടെ നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ലമെന്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷ മുള്ളതിനാല്‍ ഈ നിര്‍ദേശം എളുപ്പത്തില്‍ പാസാക്കാനാകും.ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളമാണെന്ന് വീരശേഖര ആരോപിച്ചിരുന്നു. നിരോധനം മുസലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് പാകിസ്താന്‍ അഭിപ്രായപ്പെട്ടു. ബുര്‍ഖ നിരോധനം അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും മതപരമായ അഭിപ്രായ പ്രകടനത്തിന് ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിവിധ കോണുകളില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട.
ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങളില്‍ 9 ശതമാനമാണ് മുസലിം ജനസംഖ്യ. ബുദ്ധമതക്കാര്‍ 70 ശതമാനത്തിലധികമാണ ബുദ്ധമതക്കാരുടെ എണ്ണം. രാജ്യത്ത് ഹിന്ദുക്കളായ വംശീയ-ന്യൂനപക്ഷ തമിഴര്‍ 15 ശതമാനത്തോളമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."