വനിതാ പ്രവര്‍ത്തകയോട് പൊലിസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം; യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കളമശേരി: വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തക മിവ ജോളിയോട് കളമശേരി പൊലീസ് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചാണ് പ്രതിഷേധം.
യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ആരോപിച്ചു. സന്തോഷ് എന്ന പോലീസുകാരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഷാഫി ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമണം നടത്തിയത്. പൊലീസുകാര്‍ തന്റെ നെഞ്ചില്‍ കുത്തിപ്പിടിച്ചുവെന്നും ലാത്തി മുറിയുന്ന അവസ്ഥ വരെ ഉണ്ടായെന്നും ഷാഫി പറഞ്ഞു. യൂത്ത്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജല പീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പ്രകോപനമില്ലാതെയായിരുന്നു പൊലീസിന്റെ ആക്രമണം.
തുടര്‍ന്നാണ് ഷാഫി പറമ്പിലും സംഘവും പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. എന്നാല്‍, ഷാഫിക്കെതിരെയും പൊലീസ് നടപടിയുണ്ടായി. പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ നോക്കിയിട്ട് പോലും പൊലീസ് സമ്മതിച്ചില്ലെന്ന് ഷാഫി പറഞ്ഞു. സന്തോഷ് എന്ന് പേരുള്ള പൊലീസുകാരന് ഇനി ഇവിടെ സമരം വേണ്ടെന്നും അടിക്കുമെന്നും പറഞ്ഞ് പ്രകോപനമുണ്ടാക്കിയെന്നും ഷാഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."