ഫ്രീയെന്നാല്‍ സൗജന്യം, ഉദാ: ഇന്ത്യയ്ക്ക് സൗജന്യ വാക്‌സിന്‍ ലഭിക്കണം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് കാരണം ഇന്ത്യ മുഴുവന്‍ ശ്വാസം മുട്ടുമ്പോള്‍ വാക്‌സിന്‍ വില്‍പ്പനയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ഫ്രീ എന്ന വാക്കിന്റെ അര്‍ഥം ട്വീറ്റില്‍ വിശദീകരിച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം.
'ഫ്രീ' -നാമ വിശേഷണം, ക്രിയാ വിശേഷണം. സൗജന്യം, വില നല്‍കേണ്ടതില്ലാത്ത. ഉദാഹരണം -ഇന്ത്യക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കണം. എല്ലാ പൗരന്‍മാര്‍ക്കും കുത്തിവെപ്പ് സൗജന്യമായി ലഭിക്കണം. അവ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
free /friː/
— Rahul Gandhi (@RahulGandhi) April 29, 2021
adjective, adverb
costing nothing, or not needing to be paid for. e.g.-
• India must get free COVID vaccine.
• All citizens must receive the inoculation free of charge.
Let’s hope they get it this time. #vaccine
രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് ഒന്നു മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കെയാണ് രാഹുലിന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."