HOME
DETAILS
MAL
മെയ് 04 മുതല്‍ 09 വരെ കര്‍ക്കശ നിയന്ത്രണമെന്ന് മുഖ്യമന്ത്രി
backup
April 29 2021 | 12:04 PM
തിരുവനന്തപുരം: മെയ് 04 മുതല്‍ 09 വരെയുള്ള ദിവസങ്ങളില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ മാനദണ്ഡങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇന്നു മാത്രം കേരളത്തില്‍ 38,607 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. എറണാകുളം ജില്ലയില്‍ അയ്യായിരത്തിനു മുകളില്‍ രോഗികളുണ്ട് (5369). കോഴിക്കോട് അയ്യായിരത്തിനടുത്തുണ്ട് (4990).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."