HOME
DETAILS

നോവായി ഇരട്ടക്കൊലപാതകത്തിലെ ഇരകളുടെ കുടുംബം ആലപ്പുഴയിൽ ഇന്നും കണ്ണീർ തോർന്നിട്ടില്ല

  
backup
April 17 2022 | 05:04 AM

%e0%b4%a8%e0%b5%8b%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d


തമീം സലാം കാക്കാഴം
ആലപ്പുഴ
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ സമാനമായി നടന്ന കൊലപാതകത്തിലെ ഇരകളായി ആലപ്പുഴയിൽ രണ്ട് കുടുംബങ്ങളുണ്ട്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനി(38)ന്റെയും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ (45)ന്റെയും കുടുംബത്തിന്റെ കണ്ണീർ ഇതുവരെ ഉണങ്ങിയിട്ടില്ല.
ഡിസംബർ 18ന് രാത്രിയും പിറ്റേന്ന് പുലർച്ചെയുമായി പത്തര മണിക്കൂറിന്റെയും 13 കിലോമീറ്ററിന്റെയും അകലത്തിൽ രാഷ്ട്രീയപ്പകയിൽ തകർന്നതു രണ്ടു കുടുംബങ്ങളായിരുന്നു.
അതിക്രൂരമായിരുന്നു ഇരുകൊലപാതകങ്ങളും. രണ്ടിടത്തായി നാലു പെൺകുട്ടികൾക്ക് പിതൃസ്‌നേഹം നഷ്ടമായി. ഷാനിന്റെ ഭാര്യ ഫൻസിലയുടെയും മുഹമ്മ കെ.ഇ കാർമൽ സ്‌കൂളിലെ വിദ്യാർഥിനിയായ ഫിബ ഫാത്തിമയുടെയും നഴ്‌സറി വിദ്യാർഥിനി ഫിദ ഫാത്തിമയുടെയും സങ്കടം ഇതുവരെ തോർന്നിട്ടില്ല. '10 മിനിറ്റിനുള്ളിൽ എത്താം' എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്ത ഉപ്പയെയും കാത്തിരുന്ന പൊന്നോമനകൾക്കു മുന്നിലെത്തിയത് മൂടിപ്പൊതിഞ്ഞെത്തിച്ച മൃതദേഹം.
ഡിസംബർ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനു വെട്ടേറ്റത്. രാത്രി 11.30നു കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചു. ഡിസംബർ 19ന് രാവിലെ ആറരയോടെയായിരുന്നു ഷാൻവധത്തിന് പ്രതികാരമായി വെള്ളക്കിണറിലെ വീട്ടിൽ കയറി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ (45) അമ്മ വിനോദിനിയുടെയും ഭാര്യ ലിഷയുടെയും മുന്നിൽവച്ചു വെട്ടിക്കൊന്നത്. ആറു ബൈക്കുകളിലായി 12 പേരാണ് എത്തിയത്. മക്കളായ ഭാഗ്യയുടെ ഹൃദ്യയുടെയും ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ല.അഡ്വ. കെ.എസ് ഷാൻ, രഞ്ജിത്ത് ശ്രീനിവാസൻ കേസുകളിൽ അന്വേഷണസംഘം ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത് അടുത്തിടെയാണ്. ഷാൻ വധക്കേസിൽ നേരിട്ടു പങ്കെടുത്തവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ( രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്. 483 പേജുകളുള്ളതാണ് കുറ്റപത്രം. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് ആർ.എസ്.എസ് നേതാക്കൾ ഒളിവിലാണ്.
രഞ്ജിത്ത് വധക്കേസിൽ 1,100 പേജുകളായാണ് കുറ്റപത്രം. 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെയാണ് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതിയിൽ കുറ്റപത്രം നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  14 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  14 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  14 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  15 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  15 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  16 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  17 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  17 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  17 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  18 hours ago