കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം നാളെ കെ.വി തോമസിനെ ക്ഷണിച്ചില്ല
തിരുവനന്തപുരം
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം നാളെ രാവിലെ ഇന്ദിരാഭവനിൽ ചേരുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. പാലക്കാട് നടന്ന കൊലപാതകങ്ങളും പ്രധാന ചർച്ചാവിഷയമാകും.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതാദ്യമായാണ് കെ.പി.സി.സിയിൽ ഔദ്യോഗിക ചർച്ച നടക്കുന്നത്. പി.ടി തോമസിന്റെ ഭാര്യ ഉമയെ പരിഗണിക്കണമെന്ന അഭിപ്രായം നേതൃത്വത്തിൻ്റെയിടയിൽ ഉയർന്നിട്ടുണ്ട്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്ക് പിന്നാലെ കെ.പി.സി.സി ഭാരവാഹികളുടെ യോഗവും ചൊവ്വാഴ്ച സമ്പൂർണ എക്സിക്യൂട്ടീവ് യോഗവും നടക്കുന്നുണ്ട്. ഇതിനുശേഷം സ്ഥാനാർഥിയെ തീരുമാനിച്ച്, വിവരം ഹൈക്കമാൻഡിനെ അറിയിക്കും. അതേസമയം, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ.വി തോമസിനെ ക്ഷണിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."