HOME
DETAILS
MAL
കോവാക്സിന് വില കുറച്ചു; ഒരു ഡോസ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്ക് നല്‍കും
backup
April 29 2021 | 13:04 PM
ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നാലെ കൊവിഡ് വാക്സിന് വില കുറച്ച് ഭാരത് ബയോടെകും. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന കോവാക്സിന്റെ വില 600 ല്‍ നിന്ന് 400 രൂപയായാണ് കുറച്ചത്. അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്ക് തന്നെയാണ് വാക്സിന് വിതരണം ചെയ്യുകയെന്നും ഭാരത് ബയോടെക് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഭാരത് ബയോടെക്-ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നാണ് കോവാക്സിന്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിന് സംസ്ഥാനങ്ങള്ക്ക്് നല്കുന്ന വില 400 ല്‍ നിന്ന് 300 രൂപയാക്കി കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."