HOME
DETAILS

കാരക്ക മാഹാത്മ്യം

  
backup
April 17 2022 | 06:04 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95-%e0%b4%ae%e0%b4%be%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b4%82

നിരവധി ഔഷധഗുണങ്ങള്‍ അടങ്ങിയൊരു പഴവര്‍ഗമാണ് ഈത്തപ്പഴം. ഒട്ടേറെ ഗവേഷണങ്ങള്‍ ഇതിനെക്കുറിച്ച് ശാസ്ത്രം നടത്തിയിട്ടുണ്ട്‌. ഈ പഴം കഠിനമായ ഉഷ്ണമുണ്ടാക്കുന്ന അനാരോഗ്യം ഇല്ലാതാക്കുന്നു. ശരീരത്തിന് ശക്തിയും ഓജസും നിലനിര്‍ത്താനും സഹായിക്കുന്നു. ഈന്തപ്പനയെയും ഈത്തപ്പഴത്തെയും കുറിച്ച് ഖുര്‍ആനില്‍ ധാരാളം സ്ഥലത്ത് പ്രതിപാദിച്ചിട്ടുണ്ട്‌.
ഗര്‍ഭിണിയായ മര്‍യമിനെകുറിച്ച് അല്ലാഹു പറഞ്ഞു: പിന്നെ പേറ്റുനോവുണ്ടായപ്പോള്‍ അവര്‍ ഒരു ഈന്തപ്പനയുടെ അടുത്തേക്ക് പോയി. അവര്‍ പറഞ്ഞു: ഞാന്‍ ഇതിനുമുമ്പേ മരിച്ചുപോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! അങ്ങനെ ഞാന്‍ വിസ്മൃതിയിലായിരുന്നുവെങ്കില്‍! അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചു പറഞ്ഞു, നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ താഴ്ഭാഗത്ത് ഒരു അരുവി ഉാണ്ടക്കി തന്നിരിക്കുന്നു. നീ ആ ഈന്തപ്പനമരമൊന്ന് പിടിച്ചുകുലുക്കുക. അത് നിനക്ക് പഴുത്ത് പാകമായ പഴം വീഴ്ത്തിത്തരും. അത് തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. (സൂറ മര്‍യം: 23-26)
മര്‍യമിന് ഈസാ നബിയെ പ്രസവിക്കുന്ന സന്ദര്‍ഭത്തിലുണ്ടായ അസഹ്യമായ വേദനയ്ക്ക് ശമനമായി അല്ലാഹു ഈത്തപ്പഴവും വെള്ളവും നിര്‍ദേശിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആന്‍ കാരക്കയെയും ഈന്തപ്പനമരത്തേയും പരിചയപ്പെടുത്തുന്നുണ്ട്.


നൂറില്‍പരം ഈത്തപ്പഴ ഇനങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവയില്‍ ഏറ്റവും വിലകൂടിയതും ഏറെ ഔഷധഗുണമുള്ളതുമായ കാരക്കയാണ് 'അജ്‌വ'. ദോഷബാധയെ തടുക്കാനതിന് ശേഷിയുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുകയാണ്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ രാവിലെ വെറുംവയറ്റില്‍ മദീനയിലെ ഏഴ് 'അജ്‌വ' (കാരക്കകള്‍) ഭക്ഷിച്ചാല്‍ അന്ന് വിഷവും സിഹ്‌റും (മാരണവും) അവനെ ഉപദ്രവിക്കുകയില്ല. (ബുഖാരി, മുസ്‌ലിം). വൈദ്യശാസ്ത്രം പല രോഗങ്ങള്‍ക്കും മരുന്നായി ചില പഴങ്ങള്‍ വെറുംവയറ്റില്‍ കഴിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ടത് കാരക്കതന്നെ.


ഈത്തപ്പഴം ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു. ശരീരത്തിന് ഊര്‍ജസ്വലതയും ആരോഗ്യവും നല്‍കുന്ന ഘടകങ്ങള്‍ കാരക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാരക്കയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് എത്ര ദിവസവും ജീവിക്കാം. എത്രയോ ദിവസങ്ങള്‍ പ്രവാചകനും അനുയായികളും വിരലിലെണ്ണാവുന്ന അത്രയും കുറച്ചു കാരക്ക മാത്രം കഴിച്ചു ജീവിച്ചതായി ചരിത്രത്തില്‍ കാണാം.


കാരക്കയില്‍ പ്രോട്ടീന്‍, കാത്സ്യം, സള്‍ഫര്‍, അമിനോ ആസിഡ്, പൊട്ടാസ്യം, അയേണ്‍, മാംഗനീസ്, ഫോസ്ഫറസ്, കോപ്പര്‍ മാംഗനീസ്, മഗ്‌നീഷ്യം എന്നീ പോഷകങ്ങളും ജീവകം എ1, ബി2, ബി3, ബി5, ബി9 എന്നിവയും കാന്‍സറിനെ തടയുന്ന നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കൂടുതലായി അടങ്ങിയൊരു കാരക്കയാണ് 'അജ്‌വ'. ഹൃദയസംബന്ധമായ രോഗങ്ങള്‍ വയറിലെ കാന്‍സര്‍, ഉദരസംബന്ധമായ മറ്റു രോഗങ്ങള്‍, ലൈംഗിക ക്ഷീണം എന്നിവയ്ക്കു കാരക്ക പണ്ടുകാലത്ത് തന്നെ മരുന്നായി ഉപയോഗിച്ചിരുന്നു. മാംസപേശികള്‍ വളരാന്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകളില്‍ പ്രധാനമായൊരു ഔഷധം കാരക്കയാണ്.
ഒരു കപ്പ് കാരക്കയില്‍ 15 കലോറി ഊര്‍ജവും 95 ഗ്രാം ഷുഗറും 110 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനാവശ്യമായ പൊട്ടാസ്യം കാരക്കയില്‍ അടങ്ങിയിരിക്കുന്നു. അതു മാത്രമല്ല കിഡ്‌നിയുടെ പ്രവര്‍ത്തനത്തിന്ന് ആക്കംകൂട്ടാനും ഓക്‌സിജന്‍ ശരിയായവിധം തലച്ചോറിലെത്തിക്കാനും രക്തത്തിലെ വിസര്‍ജ്യങ്ങളെ തള്ളാനും പൊട്ടാസ്യം ആവശ്യമാണ്. അതിന് കാരക്ക ഏറെ സഹായിക്കുന്നു. രക്തത്തിന് നിറം നല്‍കുന്ന ഹീമോഗ്ലോബിന്‍ അധികരിപ്പിക്കാനും എല്ലുകളുടെ വളര്‍ച്ച കാര്യക്ഷമമാക്കാനും കാരക്കയ്ക്ക് കഴിയുമെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. രക്തത്തില്‍ ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ജീവകം ബി5, ബി9 എന്നിവ സഹായിക്കും.
കാരക്കയില്‍ മധുരം ധാരാളമുണ്ട്. പക്ഷെ, ഇതിലെ പഞ്ചസാരയുടെ അളവ് പ്രമേഹരോഗികളെ മറ്റു പഴവര്‍ഗങ്ങളിലെ പോലെ ബാധിക്കുകയില്ലെന്നും പഠനം തെളിയിച്ചിരിക്കുന്നു. മാത്രമല്ല ഈത്തപ്പഴങ്ങളിലെ മുന്തിയ ഇനമായ 'അജ്‌വ' പ്രമേഹ രോഗികള്‍ക്കുള്ള ഔഷധമാണന്നും അഭിപ്രായമുണ്ട്.


ഇവയ്‌ക്കെല്ലാം പുറമെ പ്രസവാനന്തരം സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധതരം പ്രയാസങ്ങള്‍ക്ക് ഔഷധമായി പൂര്‍വികര്‍ നല്‍കിപ്പോരുന്നത് കാരക്കകൊണ്ടുണ്ടാക്കിയ ലേഹ്യങ്ങളാണ്. അത് ഇന്നും തുടര്‍ന്നുപോരുന്നു. പ്രസവസമയത്ത് കാരക്ക കഴിക്കുന്നതിനാല്‍ പേശികള്‍ക്ക് ശക്തിയും ശരീരത്തിന്ന് ഉേന്മഷവും ലഭിക്കും. കാരക്കയിലെ ഓക്‌സിറ്റോഡിന്‍ എന്ന ഘടകം പ്രസവം എളുപ്പമാക്കും. രക്തം കൂടുതലായി പുറത്തുപോകുന്നത് തടയുകയും മുലപ്പാല്‍ വര്‍ധിപ്പിക്കുകയും ചെയ്യും. പ്രസവസമയത്ത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കാവശ്യമായ എല്ലാ പോഷകങ്ങളും കാരക്കയില്‍നിന്ന് ലഭിക്കുമെന്നും വൈദ്യശാസ്ത്രം കെണ്ടത്തിയിരിക്കുന്നു. ആരോഗ്യത്തിന് ഏറ്റവും ഗുണകരമായതിനാലായിരിക്കാം നോമ്പ് തുറക്കാന്‍ ഏറ്റവും നല്ലത് കാരക്കയാണെന്ന് നബി(സ) പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago