HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി, രണ്ടാം ഘട്ട ചികിത്സ ആരോഗ്യസ്ഥിതി പരിഗണിച്ച് മാര്‍ച്ചില്‍
backup
February 22 2023 | 08:02 AM
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി അദ്ദേഹം ചികിത്സയില്‍ കഴിയുന്ന എച്ച്‌സിജി ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ട ഇമ്മ്യൂണോതെറാപ്പി മാര്‍ച്ച് ആദ്യവാരം ആരംഭിക്കും.
എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച ശേഷമേ തുടര്‍ ചികിത്സാ നടപടികള്‍ തുടങ്ങൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി കുടുംബാംഗങ്ങള്‍ ബെംഗളുരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."