കള്ളപ്പണക്കേസില്‍ തെളിവെവിടെ? ഇ.ഡിക്ക് വിചാരണക്കോടതിയുടെ വിമര്‍ശനം
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് വിചാരണക്കോടതിയുടെ വിമര്‍ശനം. പ്രതികള്‍ 21 തവണ സ്വര്‍ണം കടത്തിയെന്ന് ഇ.ഡി പറയുന്നുണ്ടെങ്കിലും പ്രതികള്‍ നല്‍കിയ കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകളില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കുറ്റസമ്മത മൊഴിക്ക് ശക്തി നല്‍കുന്ന മറ്റെന്ത് തെളിവുകളാണുള്ളതെന്ന് കോടതി ആരാഞ്ഞു.
സന്ദീപ് നായരും സരിത്തുമാണ് സ്വര്‍ണക്കടത്തിലെ സൂത്രധാരര്‍ എന്ന് തെളിയിക്കാനും ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ ആരോപണമുന്നയിച്ചെങ്കിലും ഇവര്‍ക്കെതിരേ കുറ്റകൃത്യം ആസൂത്രണം ചെയ്തതിനു തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ രണ്ടാം പ്രതി സ്വപ്നയ്ക്കും അഞ്ചാം പ്രതി എം. ശിവശങ്കറിനും ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ സഹാചര്യത്തില്‍ ഈ പ്രതികള്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ചയാണ് കോടതി ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചത്. ഇരുവരും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."