HOME
DETAILS
MAL
അങ്ങാടിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ ധര്‍ണ നടത്തി
backup
August 20 2016 | 23:08 PM
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ ആശ്രയ പദ്ധതി, തെരുവുവിളക്ക്, തെരുവുനായശല്യം എന്നീ അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യങ്ങള്‍ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. ഷബീര്‍ കറുമുക്കിലിന്റെ നേതൃത്വത്തില്‍ മറ്റംഗങ്ങളായ അബുത്വാഹിര്‍ തങ്ങള്‍, സലാം ആറങ്ങോടന്, സുബ്രഹ്മണ്യന്, ഫാബില ബേബി, ഹാജിറ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."