HOME
DETAILS
MAL
സിറിയക്കും തുർക്കിക്കും 400 കോടി കൂടി പ്രഖ്യാപിച്ച് സഊദി; കുഞ്ഞുങ്ങളെ ഏറ്റെടുക്കാനും തീരുമാനം
backup
February 22 2023 | 14:02 PM
ജിദ്ദ: ഭൂകമ്പം അതീവ നാശം വിതച്ച സിറിയക്കും തുർക്കിക്കും കൂടുതൽ സഹായം പ്രഖ്യാപിച്ച് സഊദി അറേബ്യ ഭരണകൂടം. 400 കോടിയുടെ അധിക സഹായമാണ് പുതുതായി സഊദി പ്രഖ്യാപിച്ചത്. പണം നൽകുന്നതിന് പുറമെ കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള സഹായവും സഊദി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൂകമ്പത്തിൽ മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനാണ് സഊദി ഭരണകൂടത്തിന്റെ തീരുമാനം. സ്പോൺസർഷിപ്പിലൂടെയാകും ഇത്തരം കുനിഞ്ഞുങ്ങളെ സൗദി ഏറ്റെടുക്കുക. ഇതിനു പുറമെ, തുർക്കിയിലും സിറിയയിലുമായി വീടുകൾ നഷ്ടപ്പെട്ടവർക്ക് 300 താമസ കേന്ദ്രങ്ങളൊരുക്കും. ഇതിനായി 75 ദശലക്ഷം റിയാൽ ചെലവാക്കും.
ജനകീയ കലക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലേറെ രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ 400 കോടി കൂടി സഹായം പ്രഖ്യാപിച്ചത്. ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സഊദി പുതുതായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."